
ആലപ്പുഴ: കായംകുളം സിയാദ് വധത്തിന് പിന്നിൽ കോൺഗ്രസിന് പങ്കുണ്ടെന്ന കോടിയേരിയുടെ നിലപാട് തന്നെയാണ് തനിക്കെന്ന് മന്ത്രി ജി സുധാകരൻ. സംസ്ഥാന നേതൃത്വത്തെ തള്ളി പറഞ്ഞെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി വിശദീകരിച്ചു.
സിയാദ് കൊലപാതകം രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘർഷത്തില്‍ അല്ലെന്ന പ്രസ്താവനയിലാണ് മന്ത്രിയുടെ വിശദീകരണം. കൊലയാളിയെ രക്ഷപ്പെടാൻ സഹായിച്ച കോൺഗ്രസ് കൗണ്‍സിലർക്ക് ജാമ്യം കിട്ടിയത് പരിശോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കായംകുളത്ത് ക്വട്ടേഷൻ സംഘത്തെ വളർത്തുന്നത് വലതുപക്ഷ രാഷ്ട്രീയമാണെന്നും മന്ത്രി ജി സുധാകരൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ വിശദീകരണം.
അതേസമയം, മുഖ്യപ്രതിയെ സഹായിച്ചതിന് അറസ്റ്റിലായ കോൺഗ്രസ് നഗരസഭാംഗം കാവിൽ നിസാമിന് ജാമ്യം കിട്ടിയത് പൊലീസിന്‍റെ വീഴ്ചയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഇക്കാര്യം സർക്കാർ പരിശോധിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
Also Read: കായംകുളം സിയാദ് വധക്കേസ്: കോടിയേരിയെ തള്ളി മന്ത്രി ജി സുധാകരൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam