തെരഞ്ഞെടുപ്പ് സമയത്ത് വന്നുകണ്ട് പിന്തുണ അഭ്യർഥിച്ചത് ഓർമയുണ്ടോ? വി.ഡി.സതീശനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി

Published : Nov 11, 2022, 01:59 PM ISTUpdated : Nov 11, 2022, 04:49 PM IST
തെരഞ്ഞെടുപ്പ് സമയത്ത് വന്നുകണ്ട് പിന്തുണ അഭ്യർഥിച്ചത് ഓർമയുണ്ടോ? വി.ഡി.സതീശനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി

Synopsis

സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണ്.പ്രസ്താവന സതീശൻ തിരുത്തണമെന്നും ജി.സുകുമാരൻ നായർ 

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. ഒരു സമുദായ സംഘടനയുടെയും പിന്തുണയിൽ അല്ല വിജയിച്ചതെന്ന സതീശന്റെ വാദം പച്ചക്കള്ളമെന്ന് സുകുമാരൻ നായർ. തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂറോളം തന്റെ അടുത്ത് വന്നിരുന്ന് പിന്തുന്ന അഭ്യർഥിച്ച ആളാണ് സതീശൻ. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണ്.പ്രസ്താവന സതീശൻ തിരുത്തണമെന്നും ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു. അല്ലെങ്കിൽ അത് സതീശന്റെ ഭാവിക്ക് ഗുണകരമാകില്ലെന്നും സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി.
 

PREV
Read more Articles on
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ