10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടുക്കിയിൽ നാളെ ഓറഞ്ച്; നാളെയും മറ്റന്നാളും മീൻപിടുത്തത്തിന് വിലക്ക്

Published : Nov 11, 2022, 01:37 PM IST
10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടുക്കിയിൽ നാളെ ഓറഞ്ച്; നാളെയും മറ്റന്നാളും മീൻപിടുത്തത്തിന് വിലക്ക്

Synopsis

നിലവിൽ തമിഴ്നാട് തീരത്തായുള്ള ശക്തിയേറിയ ന്യൂനമർദ്ദം കേരളത്തിൽ കൂടി കടന്ന് പോകാൻ സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെയോടെ ന്യൂനമർദ്ദം തമിഴ്നാട്-പുതുച്ചേരി തീരത്ത് എത്തും. തുടർന്ന് ഇത്  ഇത് കേരളാ തീരത്തേക്ക് സഞ്ചരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാൾ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതൽ ഞായറാഴ്ച വരെ വ്യാപകമായി ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള 9 ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഞായറാഴ്ച 9 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

നിലവിൽ തമിഴ്നാട് തീരത്തായുള്ള ശക്തി കൂടിയ ന്യൂനമർദ്ദം കേരളത്തിൽ കൂടി കടന്ന് പോകാൻ സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നാളെയോടെ ന്യൂനമർദ്ദം തമിഴ്നാട്-പുതുച്ചേരി തീരത്ത് എത്തും. തുടർന്ന് ഇത്  ഇത് കേരളാ തീരത്തേക്ക് സഞ്ചരിക്കും. ഇതാണ് മഴ ശക്തമാകാൻ സാഹചര്യമൊരുക്കുന്നത്. കേരളാ തീരത്ത്  ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം
ശബരിമല സ്വർണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും