
കൊച്ചി: തെരഞ്ഞെടുപ്പ് കേസിൽ പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന് തിരിച്ചടി. എതിർ സ്ഥാനാർഥിയായിരുന്ന ഇടത് സ്വതന്ത്രൻ കെ.പി.എം മുസ്തഫ സമർപ്പിച്ച ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. പരാതി തള്ളണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം സമർപ്പിച്ച തടസ്സ ഹർജി തള്ളിയ ഹൈക്കോടതി, വിശദമായ വാദം കേൾക്കുമെന്ന് വ്യക്തമാക്കി. തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടി ചോദ്യം ചെയ്താണ് ഹർജി. നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് എതിർ സ്ഥാനാർത്ഥിയായിരുന്ന കെ.പി.എം മുസ്തഫയുടെ ആവശ്യം. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ നജീബിന് കോടതി ഒരു മാസത്തെ സമയമനുവദിച്ചു. ഒരു വർഷത്തിലധികം നീണ്ട നടപടിക്രമങ്ങൾക്ക് ഒടുവിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 38 വോട്ടിനാണ് പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം വിജയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam