കെ.എം. ഷാജി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ലെന്ന് ​ഗണേഷ് കുമാർ, 'സതീശൻ സ്പോൺസറെ വെളിപ്പെടുത്തണം'

Published : Sep 27, 2026, 01:38 PM IST
Ganesh Kumar Kerala Congress

Synopsis

അനുമതി വാങ്ങണമായിരുന്നുവെന്നും അല്ലെങ്കിൽ എംഎൽഎ ബോർഡ് വെച്ച് യാത്ര ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി: മന്ത്രി കെ.എം. ഷാജി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ലെന്ന് മുൻ മന്ത്രി കെ.ബി. ​ഗണേഷ് കുമാർ. അതിന് പ്രത്യേക അനുമതി വാങ്ങണമായിരുന്നുവെന്നും അല്ലെങ്കിൽ എംഎൽഎ ബോർഡ് വെച്ച് യാത്ര ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. താനും അങ്ങനെ യാത്ര ചെയ്തിട്ടുണ്ടെന്നും എംഎൽഎ ഫണ്ട് ഉപയോഗിച്ച് ബസുകൾ വാങ്ങുന്നതിൽ തെറ്റില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ലാഭകരമായ റൂട്ടുകളിൽ സർവീസ് നടത്തണം. ഇങ്ങനെ ബസുകൾ വാങ്ങിയാലും കെ എസ് ആർ ടി സി രക്ഷപ്പെടില്ലെന്നും ​ഗണേഷ് വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശൻ സൗജന്യ യാത്ര നടത്തിയത് തെറ്റാണ്. ആരാണ് സ്പോൺസർ എന്ന് വെളിപ്പെടുത്തണം. 20 ലക്ഷത്തിന്റെ സൗജന്യ യാത്ര നടത്തുന്നതും അഴിമതിയുടെ പരിധിയിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പി ജയരാജന്റെ പ്രസ്താവന മുസ്തഫയുടെ മുറിവിൽ മുളക് തേയ്ക്കുന്നതിന് തുല്യം, തനിക്കെതിരായ വർ​ഗീയ പ്രചാരണം ചെറുത്തത് ലീ​ഗ്'; മറുപടിയുമായി സന്ദീപ് വാര്യർ
ജിജി തോംസണിന്‍റെ വെളിപ്പെടുത്തൽ തള്ളി ബിജെപി; ജിജി തോംസണെ എല്ലാവർക്കും അറിയാം, കൂടുതൽ ഒന്നും പറയുന്നില്ലെന്ന് അനൂപ് ആന്‍റണി