'പി ജയരാജന്റെ പ്രസ്താവന മുസ്തഫയുടെ മുറിവിൽ മുളക് തേയ്ക്കുന്നതിന് തുല്യം, തനിക്കെതിരായ വർ​ഗീയ പ്രചാരണം ചെറുത്തത് ലീ​ഗ്'; മറുപടിയുമായി സന്ദീപ് വാര്യർ

Published : Sep 27, 2026, 01:09 PM IST
p jayarajan sandeep varier

Synopsis

തനിക്കെതിരേ വ്യാജമായ ഒട്ടേറെ കള്ളപ്രചാരണങ്ങൾ നടന്നു. ആ കള്ളപ്രചാരണങ്ങളെ ചെറുക്കാൻ വേണ്ടി ഏറ്റവും നല്ലരീതിയിൽ പ്രവർത്തിച്ചത് മുസ്ലീംലീ​ഗിന്റെയും പ്രത്യേകിച്ച് വനിതാ ലീ​ഗിന്റെയും പ്രവർത്തകരാണ്. ഇപ്പോൾ നടത്തുന്ന പ്രചാരണം ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ജനവിധി അം​ഗീകരിക്കുക.

കാസർകോട്: തൃക്കരിപ്പൂരിൽ വർ​ഗീയപ്രചാരണം നടത്തിയാണ് യുഡിഎഫ് വിജയിച്ചതെന്ന സിപിഎം നേതാവ് പി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എംഎൽഎ സന്ദീപ് വാര്യർ. തൃക്കരിപ്പൂരിൽ തനിക്കെതിരേയുണ്ടായ വർ​ഗീയ പ്രചാരണം ചെറുത്തത് ലീ​ഗുകാരാണെന്നും വിപിപി മുസ്തഫയുടെ മുറിവിൽ മുളക് പുരട്ടുന്ന പണിയാണ് പി ജയരാജൻ ഇപ്പോൾ ചെയ്യുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു. സന്ദീപ് വാര്യർ മുസ്ലീം വിരുദ്ധനാണെന്ന രീതിയിലുള്ള കടുത്ത വർ​ഗീയ പ്രചാരണം തൃക്കരിപ്പൂരിൽ അഴിച്ചുവിട്ടത് സിപിഎം ആണെന്നും അദ്ദേഹം ആരോപിച്ചു.

തനിക്കെതിരേ വ്യാജമായ ഒട്ടേറെ കള്ളപ്രചാരണങ്ങൾ നടന്നു. ആ കള്ളപ്രചാരണങ്ങളെ ചെറുക്കാൻ വേണ്ടി ഏറ്റവും നല്ലരീതിയിൽ പ്രവർത്തിച്ചത് മുസ്ലീംലീ​ഗിന്റെയും പ്രത്യേകിച്ച് വനിതാ ലീ​ഗിന്റെയും പ്രവർത്തകരാണ്. ഇപ്പോൾ നടത്തുന്ന പ്രചാരണം ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. ജനവിധി അം​ഗീകരിക്കുക. നിരന്തരമായ കള്ളപ്രചാരണങ്ങളും വ്യക്തിഹത്യയും എനിക്കെതിരേ കുറേകാലമായി സിപിഎം നടത്തുകയാണ്. വിപിപി മുസ്തഫയുടെ പരാജയത്തിൽ അദ്ദേഹത്തിനുണ്ടായ മുറിവിൽ മുളക് തേയ്ക്കുന്നതിന് തുല്യമാണ് ഇപ്പോൾ ജയരാജൻ നടത്തുന്ന പ്രസ്താവന. കേസ് കൊടുക്കാനൊക്കെയാണ് ജയരാജൻ പറയുന്നത്. അദ്ദേഹം ഇതിനെക്കാൾ വലിയ കൊലക്കേസുകളിലടക്കം പ്രതിയായതാണ്. അതുകൊണ്ട് അദ്ദേഹത്തിന് കേസുകളൊന്നും വലിയ പ്രശ്നമായിരിക്കില്ല. ആളുകൾ പ്രസം​ഗത്തിൽ പറഞ്ഞതിനൊക്കെ കേസ് കൊടുക്കാൻ സാധിക്കുമോ. തൃക്കരിപ്പൂരിൽ കടുത്ത വർ​ഗീയ പ്രചാരണം നടത്തിയത് സിപിഎമ്മാണ്. ‍‍‍തങ്ങളുടെ സ്ഥാനാർഥി മുസ്ലീം സ്ഥാനാർഥിയാണ്, സന്ദീപ് മുസ്ലീം വിരുദ്ധനാണ് എന്ന കടുത്ത വർ​ഗീയ പ്രചാരണമാണ് തൃക്കരിപ്പൂരിൽ സിപിഎം അഴിച്ചുവിട്ടതെന്നും സന്ദീപ് വാര്യർ പറഞ്ഞു.

കഴിഞ്ഞദിവസമാണ് തൃക്കരിപ്പൂരിലെ യുഡിഎഫ് വിജയത്തിന് പിന്നിൽ മുസ്ലീംലീ​ഗ് നടത്തിയ വർ​ഗീയ പ്രചാരണമാണെന്ന് സിപിഎം നേതാവ് പി ജയരാജൻ ആരോപിച്ചു. മതവികാരം ഇളക്കിവിടാനാണ് മുസ്ലീംലീ​ഗ് ശ്രമിച്ചതെന്നും മുസ്ലീങ്ങളുടെ വീടുകളിൽ പോയി എൽഡിഎഫ് സ്ഥാനാർഥി വിപിപി മുസ്തഫയ്ക്കെതിരായ വികാരമുണ്ടാക്കാൻ അവർ തീരുമാനിച്ചിരുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.

വിപിപി മുസ്തഫ ഇസ്ലാമികചര്യയനുസരിച്ച് ജീവിക്കുന്നയാളല്ല, ഉമ്മ മരിച്ചപ്പോൾ പള്ളിയിൽ പോയി ചടങ്ങിൽ പങ്കെടുത്തില്ല, മൂത്രമൊഴിച്ചാൽ വൃത്തിയാക്കുന്നയാളല്ല തുടങ്ങിയ പ്രചാരണങ്ങളാണ് മുസ്ലീംലീ​ഗ് നടത്തിയതെന്നും ന​ഗ്നമായ വർ​ഗീയതയാണ് ലീ​ഗ് പ്രചരിപ്പിച്ചതെന്നും ജയരാജൻ ആരോപിച്ചിരുന്നു. താൻ പറഞ്ഞത് തെറ്റാണെങ്കിൽ കേസ് കൊടുക്കാനും പി ജയരാജൻ വെല്ലുവിളിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജിജി തോംസണിന്‍റെ വെളിപ്പെടുത്തൽ തള്ളി ബിജെപി; ജിജി തോംസണെ എല്ലാവർക്കും അറിയാം, കൂടുതൽ ഒന്നും പറയുന്നില്ലെന്ന് അനൂപ് ആന്‍റണി
പിണറായിക്ക് കവചമൊരുക്കാൻ സിപിഎം; കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളെ പങ്കെടുപ്പിച്ച് പ്രതിഷേധം ശക്തമാക്കും, കെജ്രിവാളിനെ എത്തിക്കാനും ശ്രമം