
കോഴിക്കോട്: കോഴിക്കോട്ടെ വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ ആക്രമണം. പണം ചോദിച്ചെത്തിയ ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഉടമയെ ആക്രമിക്കുകയും ചെയ്തു. വ്യപാര സ്ഥാപനത്തിന്‍റെ ഉടമ ഷഹിദിന് മുഖത്ത് പരിക്കേറ്റു.
നഗരഹൃദയത്തിലെ ജാഫർ ഖാൻ കോളനിയിലെ വ്യപാര സ്ഥാപനത്തിൽ ഇന്നലെ വൈകിട്ട് ആറര മണിക്കാണ് ആക്രമണം നടന്നത്. കൊവിഡ് ഉപകരണങ്ങൾ വിൽക്കുന്ന ഇവൻസ എംപോറിയ എന്ന സ്ഥാപനത്തിലാണ് പണം ചോദിച്ച് ആക്രമികളെത്തിയത്. പോണ്ടിച്ചേരി രജിസ്ട്രേഷനിൽ ഉള്ള വാഹനത്തിൽ ആണ് അക്രമികൾ എത്തിയത്. വിവരം അറിയിച്ചിട്ടും നടക്കാവ് പൊലീസ് എത്തിയില്ലെന്നാണ് സ്ഥാപന ഉടമയുടെ പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam