ആലപ്പുഴയിൽ പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോർന്നു; പെൺകുട്ടി ഉൾപ്പെടെ 4 പേർക്ക് പൊള്ളലേറ്റു

Published : Nov 11, 2022, 12:04 PM IST
ആലപ്പുഴയിൽ പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോർന്നു; പെൺകുട്ടി ഉൾപ്പെടെ 4 പേർക്ക് പൊള്ളലേറ്റു

Synopsis

സിലിണ്ടർ ഘടിപ്പിച്ച് സ്റ്റൗ പ്രവർത്തിപ്പിച്ചപ്പോൾ പാചകവാതകം ചോർന്ന് തീയാളുകയായിരുന്നു. അടുക്കളയുടെ സീലിംഗും മറ്റ് ഉപകരണങ്ങളും കത്തി നശിച്ചു.

ആലപ്പുഴ: ഗ്യാസ് സിലിണ്ടർ സ്റ്റൗവിൽ ഘടിപ്പിച്ച് പരിശോധിക്കുന്നതിനിടെ പാചകവാതകം ചോർന്ന് പെൺകുട്ടിയുൾപ്പെടെ 4 പേർക്ക് പരിക്ക്. കരുമാടി അജോഷ് ഭവനിൽ ആൻ്റണി (50), ഭാര്യ സീന (45) മകൾ അനുഷ (9), പാചകവാതക വിതരണക്കാരൻ ആൻ്റണി എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിലിണ്ടർ ഘടിപ്പിച്ച് സ്റ്റൗ പ്രവർത്തിപ്പിച്ചപ്പോൾ പാചകവാതകം ചോർന്ന് തീയാളുകയായിരുന്നു. അടുക്കളയുടെ സീലിംഗും മറ്റ് ഉപകരണങ്ങളും കത്തി നശിച്ചു. തകഴിയിൽ നിന്ന് ഫയൽ ഫോഴ്സെത്തിയാണ് തീ കെടുത്തിയത്. പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയായിരുന്നു അപകടം. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

`യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി', കവടിയാറിൽ കെ എസ് ശബരീനാഥന് ഉജ്ജ്വല വിജയം
ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസില‍ർമാർ, സിപിഎമ്മിന് തിരിച്ചടിയായി പാലായിലെ കുടുംബ വിജയം