​ഗ്യാസ് ലീക്കായി, വീടിന് പുറത്തെ വിറകടുപ്പിൽ നിന്ന് തീ പടർന്ന് അടുക്കള പൂർണ്ണമായി കത്തി നശിച്ചു

Published : Mar 09, 2023, 12:59 PM IST
​ഗ്യാസ് ലീക്കായി, വീടിന് പുറത്തെ വിറകടുപ്പിൽ നിന്ന് തീ പടർന്ന് അടുക്കള പൂർണ്ണമായി കത്തി നശിച്ചു

Synopsis

ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ആളുകൾ എല്ലാം അടുത്തുള്ള ക്ഷേത്രത്തിൽ പോയിരിക്കുകയായിരുന്നു. ​

പത്തനംതിട്ട: പത്തനംതിട്ട ഊന്നുകല്ലിൽ ഗ്യാസ് ചോർന്ന് വീടിന് തീ പിടിച്ചു. കല്ലായിൽ രതീഷിന്റെ വീടിനാണ് തീ പിടിച്ചത്. വീടിന്റെ പുറത്തെ വിറകടുപ്പിൽ നിന്നാണ് തീ പടർന്നത്. അടുക്കള പൂർണമായും കത്തി നശിച്ചു. അപകടം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പുക കണ്ട് അയൽവാസികളാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഫയർഫോഴ്സ് എത്തി തീ അണച്ചു.

വീടിന്റെ അടുക്കള പൂർണ്ണമായും കത്തി നശിച്ചു. അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജ്, പാത്രങ്ങളടക്കമുള്ള ഉപകരണങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ​ഗ്യാസ് സിലിണ്ടർ ലീക്കായതാണ് അപകട കാരണം. ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ആളുകൾ എല്ലാം അടുത്തുള്ള ക്ഷേത്രത്തിൽ പോയിരിക്കുകയായിരുന്നു. ​

ഗ്യാസ് ലീക്ക് സംഭവിച്ച സമയത്ത് പുറത്തുണ്ടായിരുന്ന വിറകടുപ്പിൽ നിന്ന് പടർന്നാണ് തീ പിടിച്ചത്. വിറകടുപ്പിലെ തീ പൂർണ്ണമായും അണഞ്ഞിരുന്നില്ല. ഫയർഫോഴ്സ് എത്തിയെങ്കിലും വീട് പൂട്ടിയിരുന്നത് കൊണ്ട് അകത്തേക്ക് കടക്കാൻ  സാധിച്ചിരുന്നില്ല. വീട്ടുകാർ എത്തിയതിന് ശേഷമാണ് വീടിനകത്തെ തീയണച്ചത്. വീടിന് പുറത്ത് നിന്ന് വെള്ളമൊഴിച്ചാണ് തീയണച്ചത്. വീടിന്റെ ഭിത്തിയടക്കം പൊട്ടി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ കോസ്റ്റ് ഗാർഡ് പിടികൂടി വിഴിഞ്ഞത്ത് എത്തിച്ചു, തമിഴ്നാട് തീരത്തേക്ക് മാറ്റും
നടിയെ ആക്രമിച്ച കേസ്: നിർണായക നീക്കവുമായി ഹൈക്കോടതി, ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് ‌