മുണ്ടംവേലിയിലെ ഫ്ളാറ്റ് നിർമ്മാണത്തിന് ജിസിഡിഎ നൽകിയത് ചതുപ്പുനിലം, സ്ഥലം നിർദ്ദേശിച്ചത് മുൻ ചെയർമാൻ

Published : Oct 03, 2026, 10:39 AM IST
Mundamveli

Synopsis

ജിസിഡിഎ നൽകിയ സ്ഥലം റവന്യൂ രേഖകൾ പ്രകാരം ചതുപ്പ് നിലമാണ്. ടെക്നിക്കൽ കമ്മിറ്റിയുടെ അജണ്ടയിൽ ഇല്ലാതിരുന്ന മുണ്ടംവേലി നിർദേശിച്ചത് മുൻ ചെയർമാൻ സി എൻ മോഹനൻ എന്ന് രേഖകൾ

കൊച്ചി: മുണ്ടംവേലിയിലെ ഫ്ലാറ്റ് നിർമാണത്തിൽ ജിസിഡിഎ സ്ഥലം നൽകിയതിലും ആക്ഷേപം. ജിസിഡിഎ നൽകിയ സ്ഥലം റവന്യൂ രേഖകൾ പ്രകാരം ചതുപ്പ് നിലമാണ്. ടെക്നിക്കൽ കമ്മിറ്റിയുടെ അജണ്ടയിൽ ഇല്ലാതിരുന്ന മുണ്ടംവേലി നിർദേശിച്ചത് മുൻ ചെയർമാൻ സി എൻ മോഹനൻ എന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. ഹൈടെൻഷൻ വൈദ്യുതി ലൈൻ കടന്നു പോകുന്നതിന് താഴെയാണ് ഈ സ്ഥലം.

പുതിയ നിർമാണ രീതി ആയതിനാൽ ഐഐടി റിപ്പോർട്ട് വേണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. സോയിൽ റിപ്പോർട്ട്, പൈൽ ഫൗണ്ടേഷൻ എന്നിവ ഐഐടി റിപ്പോർട്ടിൽ ഇല്ല. ടിഡിഎൽസി ഈ റിപ്പോർട്ടുകൾ മനപ്പൂർവ്വം ഒഴിവാക്കിയതാണെന്ന് സംശയമുണ്ട്. അടിത്തറയുടെ സുരക്ഷ ഉറപ്പാക്കുന്ന സുപ്രധാന വിവരങ്ങളാണ് റിപ്പോർട്ടിൽ ഒഴിവാക്കിയത്. സി എൻ മോഹനനെ പ്രതിയാക്കി വിജിലൻസ് കേസുണ്ട്. മൂവാറ്റുപുഴ വിജിലൻസ് കോടതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

ലൈഫ് മിഷൻ വീടുകളുടെ എണ്ണം കൂട്ടാനുള്ള അനാവശ്യവും അവ്യക്തവുമായ നീക്കങ്ങളാണ് കൊച്ചി മുണ്ടംവേലി പി & ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണ അപാകതകൾക്ക് കാരണം എന്നാണ് റിപ്പോർട്ട്. പ്രീ എഞ്ചിനീയേഡ് ബിൽഡിൽ മുൻപരിചയമില്ലാത്ത ടിഡിഎൽസിക്ക് ഒരു പരിശോധനയുമില്ലാതെയാണ് ജിസിഡിഎ കരാർ നൽകിയത്. ആധുനിക രീതിയിൽ ചെലവ് ചുരുക്കി വേഗത്തിൽ പദ്ധതി പൂർത്തിയാക്കാൻ ലൈഫ് മിഷനും സമ്മർദ്ദം ചെലുത്തി. കരാർ കമ്പനിയുണ്ടാക്കിയ മാതൃക പണിയാൻ കമ്പനിക്ക് ശേഷിയുണ്ടോ എന്ന് തദ്ദേശ വകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റിയും പരിശോധിച്ചിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്.

ടിഡിഎൽസിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിലും വൻ ക്രമക്കേടെന്ന വിവരം പുറത്തുവന്നു. 2.48 കോടി രൂപയാണ് ലൈഫ് മിഷനിൽ നിന്ന് ടിഡിഎൽസിക്ക് സ്ഥിരീകരണം ഇല്ലാതെ നൽകിയത്. ജിസിഡിഎ ഓഡിറ്റിംഗ് വിഭാഗത്തിന് പരിശോധനയ്ക്ക് സമയം അനുവദിക്കാതെ പണം നൽകുകയായിരുന്നു. ധൃതിപ്പെട്ട് ഓൺലൈൻ പെയ്മെൻറിന് പകരം ചെക്കായാണ് 2.49 കോടി രൂപ അനുവദിച്ചത്. ക്രമക്കേടിന്റെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ജിസിഡിഎ നോട്ട് ഷീറ്റിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് സിപിഎമ്മിന് അടിതെറ്റിയതെങ്ങനെ, വിപുലീകൃത ജില്ലാ കമ്മിറ്റി വിശദമായി ചർച്ച ചെയ്യും,
അഞ്ച് മിനിറ്റ് വ്യത്യാസത്തിൽ നടന്ന പ്രതിഷേധം, ഒരേ സ്ഥലം, ഒരേ പൊലീസ്: യുവമോർച്ചയ്ക്ക് കിട്ടിയ 'ഇളവ്' ഡിവൈഎഫ്ഐക്കില്ല? ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്