മലപ്പുറത്ത് സിപിഎമ്മിന് അടിതെറ്റിയതെങ്ങനെ, വിപുലീകൃത ജില്ലാ കമ്മിറ്റി വിശദമായി ചർച്ച ചെയ്യും,

Published : Oct 03, 2026, 10:28 AM IST
MV GOVINDAN AND PINARAYI VIJAYAN, CPM

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിലുൾപ്പടെ സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടതും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളുമാണ് പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്. നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനുള്ള മാർഗ്ഗങ്ങൾ സമ്മേളനം ചർച്ച ചെയ്യും

മലപ്പുറം. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മലപ്പുറത്ത് നേരിട്ടത് വലിയ തിരിച്ചടി. സ്വാധീനമേഖലയായ പൊന്നാനി ഉൾപ്പടെ കൈവിട്ടുപോയി.പൊന്നാനിയിൽ പ്രദേശികമായ അഭിപ്രായവ്യത്യാങ്ങൾ രൂക്ഷമാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉൾപ്പടെ നേതൃത്വത്തിനെതിരെ വിമ‍ർശനമുണ്ട്. മന്ത്രിയായിരുന്ന അബ്ദുറഹ്മാൻ മണ്ഡലം മാറി മത്സരിച്ചതുൾപ്പടെ താഴെത്തട്ടിലുള്ള പ്രവർത്തക‍ർ വിമർശനമായ ഉന്നയിക്കുന്നു. മെസ്സിയുടെ പേരിലെ തട്ടിപ്പ് ഉൾപ്പടെ വിപുലീകൃതകമ്മിറ്റിയിൽ ഉന്നയിക്കുമോ എന്നതാണ് അറിയേണ്ടത്. ന്യൂനപക്ഷങ്ങളിലെ വിശ്വാസം നഷ്ടമായെന്ന് പാർട്ടി വിലയിരുത്തിയിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ പ്രസ്താനവ ആലപ്പുഴയിലെ വിപുലീകൃത ജില്ലാകമ്മിറ്റി ഉദ്ഘാടനത്തിൽ പിണറായി വിജയൻ തള്ളിപ്പറഞ്ഞിരുന്നു. പ്രസ്താവനയിലെ അന്നത്തെ നേതാക്കളുടെ നിലപാടുകൾ മലപ്പുറത്തും ച‍ർച്ചയാകും., ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള മാർ​ഗങ്ങൾ ജില്ലാ കമ്മിറ്റി ആലോചിക്കും, പാ‍ർട്ടി അം​ഗത്വമെടുത്ത മുൻ മന്ത്രി കെ ടി ജലീൽ ജില്ലാ കമ്മിറ്റിൽ വന്നേക്കും. മുൻമന്ത്രി വി അബ്ദുറഹ്മാനും ജില്ലാ കമ്മിറ്റിയിലേക്ക് വരുമെന്നാണ് സൂചന. പ്രതിപക്ഷനേതാവ് പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പാ‍ർട്ടിയെ എഴുതിതള്ളാനകില്ലെന്ന് വ്യക്തമാക്കുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ പ്രക‌ടനമെന്ന് പിണറായി . നിയസമഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൻ്റെ യാഥാർത്ഥ വസ്തുത വിശദമായി പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അഞ്ച് മിനിറ്റ് വ്യത്യാസത്തിൽ നടന്ന പ്രതിഷേധം, ഒരേ സ്ഥലം, ഒരേ പൊലീസ്: യുവമോർച്ചയ്ക്ക് കിട്ടിയ 'ഇളവ്' ഡിവൈഎഫ്ഐക്കില്ല? ജാമ്യമില്ലാ കുറ്റം ചുമത്തി കേസ്
കേരളത്തിൽ യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടുവെന്ന് എംവി ഗോവിന്ദൻ; മുഖ്യമന്ത്രിയുടെ സ്പോൺസർ ആർഎസ്എസും ബിജെപിയും