ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്റർ പ്രവർത്തന രഹിതമായി

Published : Aug 07, 2022, 08:38 AM IST
ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ ജനറേറ്റർ പ്രവർത്തന രഹിതമായി

Synopsis

ഈ തകരാർ പരിഹരിക്കാൻ വൈകുമെന്നാണ് സൂചന. അതേസമയം കനത്ത മഴയെ തുടർന്ന് സംഭരണികൾ നിറയുന്ന സാഹചര്യത്തിൽ വെളളം  വെറുതെ ഒഴുക്കി കളയേണ്ടിവരും എന്നാണ് സൂചന. 

പത്തനംതിട്ട: പത്തനംതിട്ട ശബരിഗിരി പദ്ധതിയിലെ ഒരു ജനറേറ്റർ കൂടി തകരാറിലായി. വൈദ്യുതി പദ്ധതിയിലെ രണ്ടാം നമ്പർ  ജനറേറ്ററിൻ്റെ കോയിൽ ആണ് കത്തി നശിച്ചത്. ഇതോടെ വൈദ്യുതോപാദ്നം 340 മെഗാവാട്ടിൽ നിന്നും 225 ആയി കുറഞ്ഞു. ഈ തകരാർ പരിഹരിക്കാൻ വൈകുമെന്നാണ് സൂചന. അതേസമയം കനത്ത മഴയെ തുടർന്ന് സംഭരണികൾ നിറയുന്ന സാഹചര്യത്തിൽ വെളളം  വെറുതെ ഒഴുക്കി കളയേണ്ടിവരും എന്നാണ് സൂചന. 

കഴിഞ്ഞ ഏപ്രിലിൽ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പർ ജനറേറ്റർ തകരാറിലായിരുന്നു.  ഏപ്രിൽ ഒന്നിന് രാത്രിയിലുണ്ടായ തീപിടുത്തത്തിലാണ് ജനറേറ്റർ പ്രവർത്തന രഹിതമായത്. ഇതോടെ ആകെ വൈദ്യുതി ഉത്പാദനത്തിൽ അറുപത് മെഗാവാട്ടിൻ്റെ കുറവുണ്ടായിയിരുന്നു. 

പ്രതിമാസ അറ്റകുറ്റപണികൾക്ക് ശേഷം ജനറേറ്റർ ഓൺചെയ്തപ്പോഴാണ് തീ പിടിച്ചത്. ജനറേറ്ററിന്റെ ഫോയിലിൽ തീ പിടിച്ച് വൈന്റിങ്ങ് തകരാറിലായി. ജീവനക്കാരുടെ അവസരോജിതമായ ഇടപെലിനെ തുടർന്നാണ് അന്ന് വലിയ അപകടം ഒഴിവായത്. ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ ആകെ ആറ് ജനറേറ്ററുകളാണ് ഉള്ളത്. മാസങ്ങൾക്ക് മുന്പ് നാലാം നമ്പർ ജനറേറ്റർ തകരാറിലായിരുന്നു. ഇത് മൂലം അൻപത്തിയഞ്ച് മെഗാ വാട്ട് വൈദ്യുതി ഉത്പാദനം നിലവിൽ കുറവാണ്. 

ബാണാസുരസാഗർ ഡാമിൽ റെഡ് അലർട്ട്: ഇന്ന് 12 മണിയോടെ തുറക്കും 

ബത്തേരി: വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെ വയനാട് ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് വീണ്ടും ഉയർന്നാൽ ഇന്ന് 12 മണിയോടെ ഡാം തുറക്കും. എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. വടക്കൻ കേരളത്തിൽ ഇന്ന് മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. 

അരുവിക്കര അണക്കെട്ടിൽ കുടുങ്ങി കിടന്ന വൻമരം അഗ്നിരക്ഷാസേന നീക്കി

തിരുവനന്തപുരം: അരുവിക്കര അണക്കെട്ടിൽ കുടുങ്ങിക്കിടന്ന വൻമരം അഗ്നിരക്ഷാ സേന നീക്കി... പ്രളയത്തിൽ ളുകിവന്ന മരം ആറുദിവസമായി ഡാമിന് ഭീഷണി ഉയര്‍ത്തിയിരുന്നു.. കരമര ആറ്റിൽ ശക്തമായ ഒഴുക്കായതിനാൽ മരത്തടി നീക്കം ചെയ്യാനായില്ല.. 40 അടി നീളവും 70 ഇഞ്ച് വണ്ണവും ശിഖിരങ്ങളുമുള്ള മരം വാട്ടര്‍ അതോറിറ്റിയുടെ ബോട്ടിൽ കയറി 150 മീറ്റര്‍ തുഴഞ്ഞാണ് മരത്തടിയുടെ അടുത്തെത്തിയത്.. വടം കെട്ടി വലിച്ച് ഏറെ പരിശ്രമിച്ച് മരം കരയ്ക്കടുപ്പിച്ചതിനാൽ ഷട്ടറിനുണ്ടാകേണ്ടിയിരുന്ന അപകമാണ് ഒഴിവായത്

വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നു; ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും

PREV
click me!

Recommended Stories

ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ
'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി