
മലപ്പുറം: മണ്ണിടിഞ്ഞ് മൂന്നുപേര്‍ മരിച്ച മലപ്പുറം കോട്ടക്കുന്നിൽ വീണ്ടും അപകട സാധ്യതയുള്ളതായി ജിയോളജി സംഘത്തിന്‍റെ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി മഴ പെയ്യുമ്പോള്‍ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ അനധികൃത കെട്ടിങ്ങള്‍ പൊളിക്കുമെന്നു നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്.
അപകടമുണ്ടായ കോട്ടക്കുന്നിലെത്തി ജിയോളജി- റവന്യൂ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കോട്ടക്കുന്നിന്‍റെ പടിഞ്ഞാറ്,വടക്ക് ഭാഗങ്ങള്‍ വാസയോഗ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അപകടം നടന്ന സ്ഥലത്തിനടുത്ത് വിള്ളൽ കണ്ടെത്തിയതിനാല്‍ കൂടുതല്‍ പരിശോധന വേണമെന്നാണ് റവന്യൂ -ജിയോളജി അധികൃതരുടെ നിലപാട്
കോട്ടക്കുന്നിന്‍റെ രണ്ട് ഭാഗങ്ങളില്‍ താമസക്കാരായ നാല്‍പതോളം കുടുംബങ്ങളെ ഇതിനകം തന്നെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്തിന്‍റെ പരിസരത്തുള്ള പല
കെട്ടിടങ്ങളും നിർമ്മാണ പ്രവര്‍ത്തികളും അനുമതിയില്ലാത്തതാണെന്ന് നഗരസഭ വ്യക്തമാക്കി. ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ സി എച്ച് ജമീല അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam