
കൊച്ചി: നാർക്കോട്ടിക് ജിഹാദം ആരോപണം ഉയർത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കളത്തിങ്ങലിന് അടിയന്തരമായി സുരക്ഷ ഏർപ്പാടാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും ന്യൂനപക്ഷമോർച്ചാ ജനറൽ സെക്രട്ടറിയുമായ ജോർജ്ജ് കുര്യൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്ര ഇടപെടൽ വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നാർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് അടക്കം പാലാ ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളിലെല്ലാം അന്വേഷണം വേണമെന്ന് ജോർജ് കുര്യൻ ആവശ്യപ്പെടുന്നു. ക്രിസ്ത്യൻ സമൂഹത്തിന് സംരക്ഷണം നൽകണമെന്നും ഭരണപക്ഷവും പ്രതിപക്ഷവും ബിഷപ്പിന് എതിരാണെന്നും ഈ സാഹചരപ്യത്തിൽ സഹായം തേടി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചതെന്നും ജോർജ് കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam