ജർമനിയിലെ തീപിടിത്തം; മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാകും, തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാൻ ശ്രമം

Published : Oct 16, 2026, 09:00 PM IST
germany fire accident

Synopsis

കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ് ജോയ്‌ (27), എറണാകുളം കാലടി സ്വദേശി സിവിന്‍ ജോണി (26) ഇടുക്കി ഇരട്ടയാര്‍ സ്വദേശി നോവ സാബു (25) എന്നിവരാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ടത്. മൃതദേഹങ്ങൾ തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാനാണ് ശ്രമം.

തിരുവനന്തപുരം: ജര്‍മനിയിലെ ബോഹുമില്‍ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട മൂന്ന് മലയാളികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ഔദ്യോഗിക നടപടികള്‍ ഉടൻ പൂർത്തിയാകും. മൃതദേഹങ്ങൾ തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാനാണ് ശ്രമം. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ് ജോയ്‌ (27), എറണാകുളം കാലടി സ്വദേശി സിവിന്‍ ജോണി (26) ഇടുക്കി ഇരട്ടയാര്‍ സ്വദേശി നോവ സാബു (25) എന്നിവരാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ടത്.

കൊച്ചിയിലായിരിക്കും മൃതുദേഹങ്ങൾ എത്തിക്കുക. എയർ ഇന്ത്യാ വിമാനങ്ങളിലെ കാർഗോ സൗകര്യത്തിന്റെ ലഭ്യത കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. ജർമ്മന്‍ പൊലീസിൽ നിന്നുള്ള മരണ സർട്ടിഫിക്കറ്റ്, തീ പിടുത്തത്തിൽ പുക ശ്വസിച്ചതാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്നുമുള്ള രേഖകളും, മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുളള സിവിൽ രജിസ്ട്രേഷൻ ഓഫീസിന്റെ അനുമതിയും ലഭിച്ചു. മരണപ്പെട്ടവരുടെ പാസ്‌പോർട്ടുകൾ ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ, ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് പകരം രേഖ അനുവദിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ഫ്യൂണറൽ ഏജൻസി ഇന്ത്യൻ കോൺസുലേറ്റിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷയിൽ എൻ.ഒ.സി. ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതുമായി ബന്ധപ്പെട്ട രേഖകളും നൽകിയിട്ടുണ്ട്.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ നടപടി ക്രമങ്ങളും ഏകോപിപ്പിക്കുവാനും ഇതിനാവശ്യമായ ചെലവ്‌ വഹിക്കുവാനും നോർക്ക റൂട്ട്സിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ദുരന്തവാർത്ത അറിഞ്ഞതുമുതൽ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് (തിരുവനന്തപുരം), കേന്ദ്ര വിദേശകാര്യ മന്ത്രാലയം (MEA), ബെർലിനിലെ ഇന്ത്യൻ എംബസി, ഫ്രാങ്ക്ഫർട്ടിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ്, ജർമനിയിലെ മലയാളി സംഘടനാ പ്രതിനിധികൾ എന്നിവരുമായി നോർക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെട്ടുവരികയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യങ്ങളിൽ വേണ്ട സഹായം നൽകുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാനവീയം വീഥിയിലെ ഗ്യാനേഷ് വിരുദ്ധ പ്രതിഷേധം; പൊലീസ് മൈക്ക് സെറ്റ് ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന് പരാതി, വിശദീകരണം തേടുമെന്ന് മേയർ
നെല്ലുസംഭരണം വർധിപ്പിക്കും, 24 മണിക്കൂറും പ്രവർത്തിക്കുന്ന സപ്ലൈകോ സ്റ്റോറുകളുള്ള നാടായി കേരളത്തെ മാറ്റും : മന്ത്രി അനൂപ് ജേക്കബ്