
പാലക്കാട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ഇടപെട്ട സ്വകാര്യ ബസ് ജീവനക്കാരെ കുറിച്ച് നേരത്തെ വാര്‍ത്ത വന്നിരുന്നു. പാലക്കാട് നെന്മാറ ഗോമതിയില്‍ ഇന്നലെയാണ് സംഭവം. ഇതേ ബസിലെ ജീവനക്കാര്‍ തന്നെ ഇന്ന് ബസിനുള്ളില്‍ വച്ച് അപസ്മാരം ബാധിച്ചൊരു സ്ത്രീയെയും ആശുപത്രിയിലെത്തിച്ചു എന്നതാണ് പുതിയ വാര്‍ത്ത.
ബസിനുള്ളില്‍ വച്ചാണത്രേ ഇവര്‍ക്ക് അപസ്മാരം വന്നത്. ഉടനെ ബസ് ആശുപത്രിയിലേക്ക് വച്ചുപിടിക്കുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്നലെ അപകടത്തില്‍ നിന്ന് രക്ഷിച്ച ആള്‍ പക്ഷേ ഗുരുതരമായി തുടരുകയാണ്. ഇയാള്‍ക്കൊപ്പം അപകടത്തില്‍പ്പെട്ടയാളുടെയും നില ഗൗരവത്തിലാണ്.
'ലതാ ഗൗതം' ബസിനെ കുറിച്ച് ഈ നന്മയുള്ള വാര്‍ത്തകള്‍ വരവെ ഇത് കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരിലൊരാള്‍ ബസ് ജീവനക്കാര്‍ക്ക് പാരിതോഷികമായി 10,000 രൂപയും സമ്മാനിച്ചിട്ടുണ്ട്. ഈ പണം അപകടത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുമെന്നാണ് ബസിലെ ജീവനക്കാര്‍ പറയുന്നത്.
അപകടത്തില്‍പ്പെട്ടവരെയും കഷ്ടപ്പെടുന്നവരെയോ സഹായിക്കാതെ കടന്നുപോകുന്നവരാണ് നല്ലൊരു വിഭാഗം ആളുകളും. എന്തെങ്കിലും പ്രശ്നം വരുമോ എന്ന ഭയമാണ് ഏവരെയും നയിക്കാറ്. എന്നാല്‍ വരുംവരായ്കകള്‍ നോക്കാതെ മനുഷ്യജീവനുകളെ ചേര്‍ത്തുപിടിച്ച് കൊണ്ടോടാൻ തയ്യാറായ ബസ് ജീവനക്കാര്‍ക്ക് വലിയ കയ്യടി തന്നെയാണ് കിട്ടുന്നത്.
വാര്‍ത്തയുടെ വീഡിയോ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam