
കോഴിക്കോട്: കൊളത്തറയിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊളത്തറ കണ്ണാട്ടിക്കുളത്ത് ഇന്ന് രാവിലെയാണ് സുനിൽകുമാറിന്റെ മകൾ സ്വർഗ്ഗയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസ്സായിരുന്നു. അടുത്ത ദിവസം സ്വർഗയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതാണ്. ആത്മഹത്യയാണെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മരണത്തിൽ കോഴിക്കോട് നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചു.