‌യുവതിയെ തട്ടിക്കൊണ്ട് പോയതായി പരാതി; യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

Published : Jul 17, 2023, 03:39 PM ISTUpdated : Jul 17, 2023, 03:54 PM IST
‌യുവതിയെ തട്ടിക്കൊണ്ട് പോയതായി പരാതി; യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

Synopsis

യദുകൃഷ്ണൻ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെംബറും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. അനീഷ് ഖാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നയാളാണ്. അനീഷ് ഖാന്റെ ബന്ധുവായ വിവാഹിതയായ പെൺകുട്ടിയെയാണ് തട്ടി കൊണ്ടുപോയത്. പത്തനാപുരം സ്വദേശി രഞ്ജിത്ത് ആണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. 

ഇടുക്കി: ഇടുക്കി തങ്കമണിയിൽ നിന്നും യുവതിയെ തട്ടിക്കൊണ്ട് പോയതായി പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം പത്തനാപുരം സ്വദേശികളായ അനീഷ് ഖാൻ, യദുകൃഷ്ണൻ എന്നീവർക്കെതിരെയാണ് കേസ്. യദുകൃഷ്ണൻ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെംബറും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. അനീഷ് ഖാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി മത്സരിക്കുന്നയാളാണ്. അനീഷ് ഖാന്റെ ബന്ധുവായ മിശ്രവിവാഹിതയായ പെൺകുട്ടിയെയാണ് തട്ടി കൊണ്ടുപോയത്. പത്തനാപുരം സ്വദേശി രഞ്ജിത്ത് ആണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. 

സഹായം വാഗ്ദാനം ചെയ്തു, 17കാരിയെ സുഹൃത്തിന്‍റെ മുന്നിലിട്ട് പീഡിപ്പിച്ച് കോളേജ് വിദ്യാർത്ഥികൾ; അറസ്റ്റ്

ശനിയാഴ്ച്ച രാത്രിയാണ് കേസിന്നാസ്പദമായ സംഭവമുണ്ടായത്. പത്തനംതിട്ട സ്വദേശിയായ രഞ്ജിത്തും പെൺകുട്ടിയും മിശ്രവിവാഹിതരായിരുന്നു. രേഖകൾ പ്രകാരം 15നാണ് പത്തനാപുരത്ത് ഒരു അമ്പലത്തിൽ വെച്ച് വിവാഹം കഴിഞ്ഞത്. മുസ്ലിം വിഭാ​ഗത്തിൽ നിന്നാണ് പെൺകുട്ടി. വിവാഹത്തിന് ശേഷം ഇടുക്കിയിലുള്ള ഭർത്താവിന്റെ ബന്ധുവിന്റെ വീട്ടിലേക്കെത്തുകയായിരുന്നു. എന്നാൽ ഇന്നലെ പെൺകുട്ടിയെ യൂത്ത് കോണ്‍​ഗ്രസ് നേതാവായ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് വീട്ടിൽ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടു പോയെന്നാണ് പരാതി. അനീഷ് ഖാന്റെ ബന്ധുവാണ് പെൺകുട്ടി. സഹോദരിയുടെ മകളാണെന്നാണ് വിവരം. ബന്ധുക്കളേയും രഞ്ജിത്തിനേയും കമ്പിവടികൊണ്ട് മർദ്ദിച്ചവശരാക്കിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പരാതിയിൽ പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ രഞ്ജിത്തും ബന്ധുക്കളും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 

പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ട ബലാൽസംഗം ചെയ്തു; അടൂരിൽ കാമുകനുൾപ്പെടെ ആറുപേർ പിടിയിൽ

വീട്ടിൽ അതിക്രമിച്ച് കയറിയതിനും മർദ്ദിച്ചതിനുമാണ് കേസ്. നേരത്തെ പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോവുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്വന്തം ഇഷ്ടപ്രകാരം രഞ്ജിത്തിന്റെ കൂടെ പോരുകയായിരുന്നു. അവിടെ നിന്നാണ് വീണ്ടും തട്ടിക്കൊണ്ടുപോയതെന്നാണ് രഞ്ജിത്ത് പറയുന്നത്. രഞ്ജിത്ത് ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. 

https://www.youtube.com/watch?v=vUv7EKC8UQE

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ടന്‍റിനായി ഒരു ജീവൻ ഇല്ലാതാക്കിയില്ലേ, ദീപകിന്‍റെ അച്ഛനും അമ്മയ്ക്കും ഇനി ആരുണ്ടെന്ന് ബന്ധുക്കൾ; പരാതിയിലുറച്ച് യുവതി
രാത്രിയിൽ നടുറോഡിൽ കത്തിയമർന്ന് ഡോക്ടറുടെ കാർ, പുക ഉയരുന്നത് കണ്ട് കാർ നിർത്തിയതിനാൽ ഒഴിവായത് വൻദുരന്തം