സിപിഎം സെമിനാറിൽ പങ്കെടുത്തത് മുശാവറ തീരുമാനം അല്ല, സമസ്തയുടെ തീരുമാനം; ബഹാഉദ്ദീൻ മുഹമ്മദ് നദവി

Published : Jul 17, 2023, 02:38 PM ISTUpdated : Jul 17, 2023, 02:56 PM IST
സിപിഎം സെമിനാറിൽ പങ്കെടുത്തത് മുശാവറ തീരുമാനം അല്ല, സമസ്തയുടെ തീരുമാനം; ബഹാഉദ്ദീൻ മുഹമ്മദ് നദവി

Synopsis

മതപരമായ കാര്യങ്ങളിൽ സമസ്ത പ്രവർത്തിക്കുന്നതിനു എതിരാണ് സിപിഎം എന്ന് ബഹാഉദ്ദീൻ മുഹമ്മദ് നദവി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോട് യോജിക്കാൻ കഴിയില്ല. മുസ്ലീം വ്യക്തി നിയമത്തിൽ മാറ്റം വരുത്താൻ പാടില്ലെന്നും ബഹാഉദ്ദീൻ മുഹമ്മദ് നദവി പറഞ്ഞു. 

മലപ്പുറം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ചരിത്രത്തിൽ മുസ്ലീം സമുദായത്തോട് കൊലച്ചതി ചെയ്തവരാണെന്ന് സമസ്ത മുഷാവറ അംഗം ബഹാഉദ്ദീൻ മുഹമ്മദ് നദവി. മതപരമായ കാര്യങ്ങളിൽ സമസ്ത പ്രവർത്തിക്കുന്നതിനു എതിരാണ് സിപിഎം എന്ന് ബഹാഉദ്ദീൻ മുഹമ്മദ് നദവി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോട് യോജിക്കാൻ കഴിയില്ല. മുസ്ലീം വ്യക്തി നിയമത്തിൽ മാറ്റം വരുത്താൻ പാടില്ലെന്നും ബഹാഉദ്ദീൻ മുഹമ്മദ് നദവി മലപ്പുറത്ത് പറഞ്ഞു. വാര്ർത്താസമ്മേളനത്തിലാണ് സിപിഎം സെമിനാറിൽ പങ്കെടുത്ത നിലപാടിനോട് വിമർശനവുമായി ബഹാഉദ്ദീൻ മുഹമ്മദ് നദവി രംഗത്തെത്തിയത്. 

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ചരിത്രത്തിൽ മുസ്ലീം സമുദായത്തോട് കൊലച്ചതി ചെയ്തവരാണ്. സിപിഎം സെമിനാറിൽ പങ്കെടുത്തത് സമസ്ത മുശാവറ തീരുമാനം അല്ല. മുശാവറ കൂടിയത് രണ്ട് മാസം മുമ്പാണ്. സമസ്തയുടെ നേതൃത്വം എടുത്ത തീരുമാനമാണെന്നും ബഹാഉദ്ദീൻ നദ് വി പറ‍ഞ്ഞു. ഏക സിവിൽ കോഡിനെതിരെ സിപിഎം നടത്തിയ സമരത്തിൽ സമസ്ത പങ്കെടുത്തിരുന്നു. മുസ്ലിംലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചെങ്കിലും യുഡിഎഫിൽ ഉണ്ടായേക്കാവുന്ന വിള്ളൽ മുന്നിൽ കണ്ട് പിൻമാറിയിരുന്നു. എന്നാൽ ലീഗ് പിൻമാറിയെങ്കിലും സെമിനാറിൽ പങ്കെടുക്കരുതെന്ന് ലീഗ് സമസ്തയെ വിലക്കിയിരുന്നില്ല.

ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണമാണെന്നും യുസിസി അതിന് മൂർച്ച കൂട്ടാനുള്ള ആയുധമാണെന്നും യെച്ചൂരി കോഴിക്കോട്ട് സെമിനാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. യുസിസി ഭരണഘടനയിലെ നിർദ്ദേശക തത്വം മാത്രമാണ്. യുസിസി ഇപ്പോൾ ആവശ്യമില്ലെന്നാണ് മുൻ നിയമ കമ്മീഷൻ പറഞ്ഞത്. ആ നിലപാടിനെ സിപിഎം അംഗീകരിക്കുന്നുവെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.

വ്യക്തി നിയമങ്ങളിൽ മാറ്റം അടിച്ചേൽപ്പിക്കരുത്, ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണം': യുസിസി സെമിനാറിൽ യെച്ചൂരി 

ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിക്കണം. വൈവിധ്യം അംഗീകരിച്ച് മുന്നോട്ട് പോകണം. ഏകീകരണം എന്ന പേരിൽ ഭിന്നിപ്പാണ് ബിജെപി ലക്ഷ്യമിടുന്നത്. ഏകീകരണം എന്നാൽ സമത്വമല്ല. വ്യക്തി നിയമങ്ങളിൽ മാറ്റം അടിച്ചേൽപ്പിക്കരുത്. വ്യക്തി നിയമപരിഷ്കരണം നടപ്പാക്കേണ്ടത് അതത് മത വിഭാഗങ്ങളിലെ ചർച്ചകളിലൂടെയായിരിക്കണം. ജനാധിപത്യ രീതിയിൽ ചർച്ചയിലൂടെ മാറ്റമുണ്ടാക്കണം. ലിംഗ സമത്വത്തിന് വ്യക്തി നിയമത്തിൽ മാറ്റം വരുത്തണം. എന്നാൽ അത്‌ അടിച്ചേൽപിക്കരുത്. വർഗീയ ധ്രുവീകണത്തിന് മൂർച്ച കൂട്ടാൻ ഉള്ള ആയുധമാണ് ബിജെപിക്ക് ഏക സിവിൽ കോഡ്.  പാർലമെ്നറ് തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കമാണിതെന്ന് വളരെ വ്യക്തമാണ്. ഹിന്ദു - മുസ്ലിം വിഭാഗീയത ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബിജെപി നീക്കമെന്നും യെച്ചൂരി തുറന്നടിച്ചു.

ഏകീകൃത സിവിൽ കോഡ്: ബിജെപി നിലപാടിനെതിരെ തമിഴ്‌നാട്ടിലെ ഘടകകക്ഷി പിഎംകെ

 

 

 

PREV
Read more Articles on
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ