മകൾക്ക് വിവാഹ പ്രായമായില്ലെന്ന് പറഞ്ഞിട്ടും കേട്ടില്ല; അടങ്ങാത്ത പകയുമായി യുവാവെത്തി, നടന്നത് ക്രൂരകൊലപാതകം

Published : Nov 30, 2024, 11:53 PM IST
മകൾക്ക് വിവാഹ പ്രായമായില്ലെന്ന് പറഞ്ഞിട്ടും കേട്ടില്ല; അടങ്ങാത്ത പകയുമായി യുവാവെത്തി, നടന്നത് ക്രൂരകൊലപാതകം

Synopsis

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. രാത്രി വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയായിരുന്നു ക്രൂരമായ മര്‍ദനവും കൊലപാതകവും.

തിരുവനന്തപുരം: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. പെണ്‍കുട്ടിയുടെ അച്ഛനെ പ്രതികാരദാഹിയായ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ബിജുവാണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. രാത്രി വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയായിരുന്നു മര്‍ദനവും കൊലപാതകവും.

പ്രതിയായ കൊല്ലം മടത്തറ സ്വദേശി രാജീവ് കഴിഞ്ഞ 17ാം തീയതി രാത്രിയില്‍ ഈ വഴിയില്‍ വച്ച് ബിജുവിനെ ക്രൂരമായി ആക്രമിച്ചത്. മകളെ വിവാഹം ചെയ്തു നല്‍കണമെന്ന് ആവശ്യവുമായി ബിജുവിനെ പ്രതി രാജീവ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. മകള്‍ക്ക് വിവാഹപ്രായം ആയിട്ടില്ലെന്ന കാരണം പറഞ്ഞ് രാജീവിനെ പലകുറി ഒഴിവാക്കി. പക്ഷേ ഇയാള്‍ക്ക് വിദ്വേഷമായി. മകന്‍റെ പിറന്നാള്‍ ദിനം വീട്ടിലായിരുന്ന ബിജുവിനെ രാത്രി ഒമ്പത് മണിയോടെ ഒരു സുഹൃത്ത് വഴി രാജീവ് റോഡിലേക്ക് വിളിച്ചുവരുത്തി.

പിന്നീട് വിവാഹക്കാര്യം പറഞ്ഞ് വാക്കുതര്‍ക്കവും മര്‍ദനവുമായി. അടിച്ചുനിലത്ത് വീഴ്ത്തിയ ശേഷം പാറക്കല്ല് കൊണ്ട് ബിജുവിന്‍റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. തലയിലുണ്ടായ രക്തസ്രാവത്തെതുടര്‍ന്ന് അബോധാവസ്ഥയിലായ ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതി രാജീവിനെ പൊലീസ് പിന്നാലെ അറസ്റ്റുചെയ്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ബിജു ഇന്ന് മരിച്ചത്. വധശ്രമത്തിന് കേസെടുത്ത് രാജീവിനെ പിറ്റേന്ന് തന്നെ പൊലീസ്
കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ബിജുവിന്‍റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

എക്സറേ എടുക്കുന്നതിനിടെ ജീവനക്കാരിക്കുനേരെ അശ്ലീല ആംഗ്യം, പിന്നാലെ കടന്നുപിടിക്കാൻ ശ്രമം; പ്രതി പിടിയിൽ

 

PREV
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും