എക്സറേ എടുക്കുന്നതിനിടെ ജീവനക്കാരിക്കുനേരെ അശ്ലീല ആംഗ്യം, പിന്നാലെ കടന്നുപിടിക്കാൻ ശ്രമം; പ്രതി പിടിയിൽ

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തമിഴ്നാട് തെങ്കാശി സ്വദേശി സത്യരാജ് ആണ് പിടിയിലായത്

man who attempted to assault an employee at Nedumangad District Hospital arrested

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തമിഴ്നാട് തെങ്കാശി സ്വദേശി സത്യരാജ് ആണ് പിടിയിലായത്. ചികിത്സയ്ക്കായി എത്തിയ ഇയാള്‍ എക്സ് റേ എടുക്കുന്നതിനിടെയാണ് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

10 ടൺ ഇരുമ്പ് കമ്പികൾ, 30 സ്പാനുകൾ, 50 ജാക്കിയും ഷീറ്റുകളും; വർക്ക് സൈറ്റിലെ നിർമാണ സാമഗ്രികൾ കടത്തിയ പ്രതികൾ

 

Latest Videos
Follow Us:
Download App:
  • android
  • ios