ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി വിഎൻ വാസവൻ; 'എല്ലാം ദേവസ്വം ബോര്‍ഡ് പറയും, സര്‍ക്കാരിന് കണക്ക് പറയാൻ അധികാരമില്ല'

Published : Feb 13, 2026, 02:30 PM ISTUpdated : Feb 13, 2026, 02:34 PM IST
VN Vasavan

Synopsis

അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ കണക്കുകള്‍ വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി വിഎൻ വാസവൻ. ദേവസം ബോര്‍ഡ് എല്ലാം പറയുമെന്നും സര്‍ക്കാരിന് കണക്ക് പറയാൻ അധികാരമില്ലെന്നും വിഎൻ വാസവൻ.

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ കണക്കുകള്‍ വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് ആവര്‍ത്തിച്ച് ദേവസ്വം മന്ത്രി വിഎൻ വാസവൻ. ദേവസം ബോര്‍ഡ് എല്ലാം പറയുമെന്നും സര്‍ക്കാരിന് വരവ് ചെലവ് സംബന്ധിച്ച കണക്ക് പറയാൻ അധികാരമില്ലെന്നും വിഎൻ വാസവൻ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണ്. ദേവസ്വം ബോർഡ്‌ അഡ്വാൻസ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ട്. കണക്കുകളിൽ വ്യക്തത വരുത്തണമെങ്കിൽ ബോർഡിനോട് ചോദിക്കണം. കോടതിയാണ് ഇക്കാര്യങ്ങളിൽ ഇടപെടുകയും നിർദേശം കൊടുക്കുകയും ചെയ്തത്. ദേവസ്വം ബോർഡിനോട് ചോദിക്കേണ്ട സമയത്ത് ആവശ്യം എങ്കിൽ ചോദിക്കും

ബോര്‍ഡിനോട് കാര്യങ്ങൾ ചോദിക്കാൻ സർക്കാരിന് അധികാരമില്ലെന്നും വിഎൻ വാസവൻ പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയമായി ബന്ധപ്പെട്ട് എസ്ഐടി അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതോടെ കോണ്‍ഗ്രസ് ഒന്നും മിണ്ടുന്നില്ല. കൊടിമരം മാറ്റി സ്ഥാപിച്ചതിലടക്കം അന്വേഷണം നടക്കട്ടെയെന്നും എല്ലാം കാണാമെന്നും അടൂർ പ്രകാശ്, ആന്‍റോ ആന്‍റണി എന്നിവര്‍ ഉണ്ണികൃഷ്ണൻ പോറ്റിയുമായിസോണിയ ഗാന്ധിയുടെ അടുത്ത എത്തിയതിൽ ഇപ്പോഴും മറുപടി പറയുന്നില്ലെന്നും വിഎൻ വാസവൻ ആരോപിച്ചു.

അതേസമയം,ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ ഹൈക്കോടതിയുടെ അന്വേഷണവും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ഉത്തരവാദപ്പെട്ടവര്‍ കണക്ക് ശരിയാക്കി കൊള്ളണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍റെ മറുപടി. രാഷ്ട്രീയ നേട്ടം കൂടി ഉന്നമിട്ടായിരുന്നു പമ്പയിൽ ആഗോള അയ്യപ്പ സംഗമം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ചത്. എന്നാൽ, അതിപ്പോള്‍ രാഷ്ട്രീയമായി തിരിഞ്ഞു കൊത്തുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയിൽ കടുത്ത പ്രതിരോധത്തിലായിതിനിടെയാണ് അയ്യപ്പ സംഗമത്തിലെ വരവു ചെലവു കണക്കുകളിൽ ക്രമക്കേടെന്ന് ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മീഷണറുടെ കണ്ടെത്തൽ ഇടതു മുന്നണിയെ കുഴപ്പത്തിലാക്കുന്നത്. സ്പോണ്‍സര്‍ഷിപ്പ് തുക തിരിച്ചടച്ചെന്ന് ദേവസ്വം മന്ത്രി നിയമസഭയിൽ പറഞ്ഞത്.

 എന്നാൽ, ബോര്‍ഡ് അക്കൗണ്ടിൽ നിന്ന് ചെലവഴിച്ചതിൽ രണ്ടു കോടി തിരിച്ചടച്ചില്ലെന്നാണ് സ്വകാര്യ ഓഡിറ്ററുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ സ്പെഷൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. മന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. എന്നാൽ, നിയമസഭയിലെ മറുപടി കൃത്യമാണെന്നും ബോര്‍ഡ് അഡ്വാന്‍സായി നൽകിയ പണം തിരിച്ചു കൊടുത്തണെന്നുമാണ് ദേവസ്വം മന്ത്രി ആവര്‍ത്തിക്കുന്നത്. ഊരാളുങ്കലിന് മാത്രം നൽകാനുള്ളത് നാല് കോടിയിലധികം രൂപയാണ്. ഇത് കുറയ്ക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടും. സ്പോണ്‍സര്‍മാര്‍ വാഗ്ദാനം ചെയ്ത പണം വാങ്ങിയെടുക്കാനും ശ്രമിക്കും. ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് നൽകാനുള്ള സമയപരിധിക്കുള്ളിൽ ഇടപാടുകൾ തീര്‍ക്കാനാണ് നീക്കം. ചൊവ്വാഴ്ചത്തെ ബോര്‍ഡ് യോഗത്തിൽ തീരുമാനമെടുക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അര്‍ധരാത്രി പൊലീസ് ആ മുറി തുറന്നു; മരണം പുല്‍കേണ്ടിയിരുന്ന ജീവനെ ചേര്‍ത്തുപിടിച്ചു, വയനാട് പൊലീസിന് കൈയ്യടി
കെഎസ്ആർടിസി വനിതാ കണ്ടക്ടർമാരുടെ ശമ്പളത്തോടെയുള്ള ആർത്തവ അവധി ആവശ്യം ഗൗരവകരമെന്ന് ഹൈക്കോടതി, സർക്കാരിന്റെ നിലപാട് അറിയിക്കാൻ നിർദേശം