പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി തള്ളി; സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതിയുടെ നിർദേശം

Published : Aug 19, 2026, 07:44 AM IST
KSRTC PRIYADARSHINI

Synopsis

കെഎസ്ആർടിസി പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.

കൊച്ചി: കെഎസ്ആർടിസിയുടെ സൗജന്യ സർവീസായ പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

പാലക്കാട് സ്വദേശിനി പി ആർ അഖില, തിരുവനന്തപുരം സ്വദേശിനി എ അഖില എന്നിവരായിരുന്നു ഹർജിക്കാർ. ബസുകളിലെ അമിത തിരക്ക് കാരണം അപകടങ്ങൾ ഉണ്ടായെന്ന ആരോപണം ഹർജിക്കാർ ഉന്നയിച്ചെങ്കിലും ഇത് തെളിയിക്കുന്നതിനുള്ള രേഖകളോ മറ്റ് തെളിവുകളോ ഹാജരാക്കാനായില്ല.

അപകടങ്ങൾക്ക് കാരണം ബസുകളിലെ അമിത തിരക്കാണെന്ന് തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാൻ കാരണമില്ലെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് ഹർജി തള്ളിയത്. അതേസമയം, പ്രിയദർശിനി ബസുകളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിഎംആർ‌എൽ എക്സാലോജിക് മാസപ്പടി കേസ്‌; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി, വീണയ്ക്കും റിയാസിനും സൊലാസ് ഡയറക്ടറുമായുള്ള ഇടപാടിൽ അന്വേഷണം
പാലാ നഗരസഭയിൽ ഇനിയാര്? ദിയ ബിനുപുളിക്കകണ്ടത്തിന് അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും