
കോഴിക്കോട്: ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ളയുടെ (p s sreedharan pillai) എസ്കോര്‍ട്ട് വാഹനത്തിൽ ആംബുലൻസ് ഇടിച്ച് അപകടം (accident). ഗവർണ്ണറുടെ എസ്കോര്‍ട്ട് വാഹന (escort vehicle) വ്യൂഹത്തിലെ ഫയർ & റസ്ക്യൂ വാഹനത്തിന്റെ പിറകിലാണ് ആംബുലന്‍സ് ഇടിച്ചത്. കോഴിക്കോട് കൊയിലാണ്ടിയിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആർക്കും പരിക്കില്ല.
കൊയിലാണ്ടി പൊലീസ് സ്റ്റേഷന് മുന്നിൽ വെള്ളിയാഴ്ച ഏഴ് മണിയോടെയായിരുന്നു സംഭവം. മീഞ്ചന്ത ഫയർ സ്റ്റേഷനിലെ വാഹനത്തിലാണ്, കോഴിക്കോട് ജില്ലാ മാനസിക ആശുപത്രിയിലെ ആംബുലൻസ് ഇടിച്ചത്. ഫയർ വാഹനം പെട്ടെന്ന് നിർത്തിയതാണ് അപകടത്തിന് കാരണം എന്നാണ് വിവരം. കോഴിക്കോട് നിന്നും കണ്ണൂർ എയർപോർട്ടിലേക്ക് പോകുകയായിരുന്നു പി എസ് ശ്രീധരൻ പിള്ളയുടെ വാഹന വ്യൂഹം.
Also Read: 'വിമർശിക്കാം, പക്ഷേ ക്രൂശിക്കുന്നത് ശരിയല്ല' ; പാലാ ബിഷപ്പിനെ പിന്തുണച്ച് പി എസ് ശ്രീധരൻ പിള്ള
Also Read: 'നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയിൽ ദുരുദ്ദേശമില്ല', ബിഷപ്പുമായി സംസാരിച്ചെന്ന് പിഎസ് ശ്രീധരൻ പിള്ള
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam