ആൾത്താമസമുള്ള വീട്ടിൽ നിന്നും സ്വർണവും പണവും മോഷണം പോയി, പ്രതിക്കായി തിരച്ചിൽ

Published : Nov 07, 2025, 08:26 PM IST
Meenangadi theft

Synopsis

മീനങ്ങാടിയിൽ ആൾത്താമസമുള്ള വീട്ടിൽ നിന്നും 12 പവനും അൻപതിനായിരം രൂപയും കവ‍ര്‍ന്നു. ചണ്ണാളി സ്വദേശി റിയാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. പ്രതിക്കായി സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

സുൽത്താൻ ബത്തേരി: വയനാട് മീനങ്ങാടിയിൽ ആൾത്താമസമുള്ള വീട്ടിൽ നിന്നും 12 പവനും അൻപതിനായിരം രൂപയും കവ‍ര്‍ന്നു. ചണ്ണാളി സ്വദേശി റിയാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തെ അഞ്ച് വീടുകളിലും മോഷണശ്രമമുണ്ടായി. പ്രതിക്കായി സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് ചണ്ണാളി സ്വദേശിയായ റിയാസിൻ്റെ വീട്ടിൽ മോഷണം നടന്നത്. സംഭവസമയത്ത് റിയാസും ഭാര്യയും വീട്ടിലുണ്ടായിരുന്നു. കിടപ്പുമുറിയിലെ മേശയിൽ സൂക്ഷിച്ച പണവും സ്വർണവുമാണ് മോഷണം പോയത്.

ഇന്ന് പുലർച്ചെ പണം സൂക്ഷിച്ച മേശ വീടിന് പുറത്ത് കണ്ടപ്പോഴാണ് മോഷണ വിവരം തിരിച്ചറിഞ്ഞത്. സമീപത്തെ അഞ്ച് വീടുകളിലും മോഷണ ശ്രമം നടന്നതായി പരാതിയുണ്ട്. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. സിസിടിവി കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം തുടരുകയാണ്. സമീപത്തെ അഞ്ച് വീടുകളിലും ഇന്നലെ മോഷണശ്രമം ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. പലയിടത്ത് നിന്നും അർധരാത്രി ശബ്ദം കേട്ടതിനാൽ പൊലീസിനെ വിവരമറിയിച്ചിരുന്നു. നൈറ്റ് പട്രോളിങ് സംഘം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർച്ചയായ മോഷണം നടന്നത്തോടെ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.

PREV
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു