
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര നെടിയാംകോട് വീട് കുത്തി തുറന്ന് വൻ കവർച്ച. 27 പവനും 30000 രൂപയുമാണ് മോഷണം പോയത്. നെടിയാംകോട് സ്വദേശി ഷാജു സാമുവേലിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വീട്ടിൽ പോയിരുന്ന ഷാജുവും കുടുംബവും ഇന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സിസിടിവി തകർത്തും തോർത്ത് മൂടിയിട്ടുമാണ് മോഷണം നടത്തിയത്. പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam