കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട. പുന്നാട് സ്വദേശി മുഫ്‌സിൽ മുഹമ്മദിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്. 20,36,130 രൂപ വരുന്ന 402 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. നോൺസ്റ്റിക് പാത്രങ്ങളിലും വായ്‍ക്കുള്ളിലും ഒളിപ്പിച്ച സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.