നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; 66 ലക്ഷത്തിന്‍റെ സ്വര്‍ണം പിടികൂടി

By Web TeamFirst Published Dec 15, 2019, 8:46 AM IST
Highlights

റീചാർജബിൾ ഫാനിന്റെയും സ്പീക്കറിന്റെയും ഉള്ളിൽ പാളികളാക്കിയാണ് സ്വർണം കൊണ്ടുവന്നത്.

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 66 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. രണ്ട് യാത്രക്കാരെ എയര്‍ കസ്റ്റംസ് ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്തു. 

റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും എത്തിയ യാത്രക്കാരാണ് അറസ്റ്റിലായവര്‍. റീചാർജബിൾ ഫാനിന്റെയും സ്പീക്കറിന്റെയും ഉള്ളിൽ പാളികളാക്കിയാണ് സ്വർണം കൊണ്ടുവന്നത്.

click me!