കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; പിടികൂടിയത് 56 ലക്ഷത്തിന്റെ സ്വർണം

Published : Apr 20, 2022, 10:36 AM ISTUpdated : Apr 20, 2022, 10:37 AM IST
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട; പിടികൂടിയത് 56 ലക്ഷത്തിന്റെ സ്വർണം

Synopsis

കാസർകോട് സ്വദേശി റഹ്മത്തുല്ലാഹി റഷീദിൽ നിന്നാണ് സ്വർണം പിടികൂടിയത്. യാത്രക്കാരന്റെ രണ്ട് കാലിലും  കെട്ടിവെച്ച നിലയിലാണ് സ്വർണ്ണം ഉണ്ടായിരുന്നത്.

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. കസ്റ്റംസും ഡിആർഐയും നടത്തിയ പരിശോധനയിൽ 56 ലക്ഷം രൂപ വില വരുന്ന 1042 ഗ്രാം സ്വർണമാണ് പിടികൂടിയത്. കാസർകോട് സ്വദേശി റഹ്മത്തുല്ലാഹി റഷീദിൽ നിന്നാണ് സ്വർണം പിടികൂടിയത്. യാത്രക്കാരന്റെ രണ്ട് കാലിലും  കെട്ടിവെച്ച നിലയിലാണ് സ്വർണ്ണം ഉണ്ടായിരുന്നത്.

Read Also: വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ഡോക്ടർ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായ എൻ ശ്രീഹരിയെയാണ് കോട്ടയം സ്വദേശിയായ യുവതിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഡോക്ടറെ കോടതിയിലെത്തിച്ച് റിമാൻഡ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി കൊച്ചി കതൃക്കടവിലെയും ചിറ്റൂർ റോഡിലെയും ഫ്ലാറ്റിൽവച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇയാൾ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും യുവതി പരാതിയിൽ പറയുന്നു. 

Read Also: വലയിൽ കുടുങ്ങിയ ഡോൾഫിനെ കൊന്ന് വിൽക്കാൻ ശ്രമം; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: പൂന്തുറയിൽ മത്സ്യതൊഴിലാളിയുടെ വലയിൽ കുരുങ്ങി കരയ്ക്കെത്തിയ  ഡാേൾഫിനെ കൊന്ന് മുറിച്ച് വിൽക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. പൂന്തുറ സ്വദേശി ബനാൻസ് (42) കന്യാകുമാരി സ്വദേശി ഡോണി നാപൽ (30) എന്നിവരാണ് പിടിയിലായത്.  ഇന്നലെ രാവിലെയാണ് പൂന്തുറ ചേരിയാ മുട്ടംഭാഗത്ത് കടലിൽ നിന്ന്  മത്സ്യബന്ധനം കഴിഞ്ഞെത്തിയവരുടെ വള്ളത്തിൽ ഡാേൾഫിൻ  കരയ്ക്കെത്തിച്ചത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം  തീരദേശ പൊലീസ്  ഡോൾഫിനെ വന്യജീവി വിഭാഗത്തിന് കൈമാറി.

സംരക്ഷിതവിഭാഗത്തിൽപ്പെട്ട ഡാേൾഫിനെ മുറിച്ച് വിൽപ്പന നടത്താൻ ശ്രമിച്ചത് തടഞ്ഞ  നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾക്കായി പരുത്തി പള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ വിവരം അറിയിച്ചു. തുടർന്ന് ഫോറസ്റ്റ് ബീറ്റ് ഓഫിസർ റോഷ്നിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം ഡോൾഫിനെ പാേസ്റ്റ് മാർട്ടത്തിനായി ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് എത്തിച്ചു. പിടിയിലായ സ്വദേശി ബനാൻസിന്റെ വള്ളത്തിലെ വലയിൽ കുരുങ്ങിയാണ് ഡാേൾഫിൻ കരക്കെത്തിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ച സംഭവം: പരീക്ഷക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് മർദിച്ചതെന്ന് അഞ്ചാം ക്ലാസുകാരൻ, കുട്ടി വീട്ടിലെത്തിയത് കരഞ്ഞുകൊണ്ടാണെന്ന് അമ്മ
2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ