കോഴിക്കോട്ടെ ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണ്ണവും അനധികൃതമെന്ന് കസ്റ്റംസ്; രണ്ടുപേര്‍ കസ്റ്റഡിയില്‍

Published : Jul 17, 2020, 03:27 PM IST
കോഴിക്കോട്ടെ ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണ്ണവും അനധികൃതമെന്ന് കസ്റ്റംസ്; രണ്ടുപേര്‍ കസ്റ്റഡിയില്‍

Synopsis

സ്വര്‍ണ്ണം പിടിച്ചെടുക്കല്‍ നടപടി തുടരുമെന്നും സ്വര്‍ണ്ണത്തിന്‍റെ ഉറവിടം അന്വേഷിക്കുകയാണെന്നും കസ്റ്റംസ് പറഞ്ഞു. 

കോഴിക്കോട്: കോഴിക്കോട് ഹെസ്സ ജ്വല്ലറിയില്‍ സൂക്ഷിച്ച മുഴുവന്‍ സ്വര്‍ണ്ണവും അനധികൃതമെന്ന് കസ്റ്റംസ്. ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണ്ണവും കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കും. സ്വര്‍ണ്ണം പിടിച്ചെടുക്കല്‍ നടപടി തുടരുമെന്നും സ്വര്‍ണ്ണത്തിന്‍റെ ഉറവിടം അന്വേഷിക്കുകയാണെന്നും കസ്റ്റംസ് പറഞ്ഞു. ഹെസ ജ്വല്ലറി ഉടമ ഷമീം വട്ടക്കിണർ സ്വദേശി സി.വി. ജിഫ്സൽ (39) എന്നിവരെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്വർണ്ണക്കടത്തിനായി ഇരുവരും പണം നിക്ഷേപിച്ചിട്ടുണ്ട്. 

ജിഫ്‍സല്‍ കഴിഞ്ഞ ഓഗസ്റ്റിൽ സ്വർണ്ണക്കടത്തിന് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായിരുന്നു. നേരത്തെയും കോഴിക്കോട് ജില്ലയുടെ കൊടുവള്ളിയടക്കമുള്ള പലഭാഗത്തും സ്വർണ്ണക്കടത്തുമായി ബന്ധമുള്ള ആളുകളുണ്ടെന്ന ആരോപണമുയർന്നിരുന്നു. എന്നാല്‍ തിരുവനനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ കസ്റ്റംസ് വ്യക്തത നൽകിയിട്ടില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം