
തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രിയുടേയും ദേവസ്വം വകുപ്പ് മന്ത്രിയുടേയും രാജി ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം. ക്ലിഫ്ഹൗസിലേക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉൾപ്പെടെയുളള നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പൊതുസൂഹത്തെ ബോധ്യപ്പെടുത്തുന്നതിനാണ് ബിജെപി ഈ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് രാജിവ് ചന്ദ്രശേഖര്‍ പറഞ്ഞു. ക്ലിഫ് ഹൗസില്‍ ഇരിക്കുന്ന മുഖ്യമന്ത്രി എല്ലാം ശരിയാവും എന്ന വാഗ്ദാനം നല്‍കിയിരുന്നു. 10 കൊല്ലം ഭരിച്ചിട്ടും ഒന്നും ശരിയായില്ല. എവിടെ നോക്കിയാലും അഴിമതിയും അനാസ്ഥയുമാണ്. വിശ്വാസികളെ ദ്രോഹിക്കാനും അമ്പലം കൊള്ളയ്യടിക്കാനും മുഖ്യമന്ത്രി എന്തൊക്കെ ചെയ്തു എന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. പത്തു കൊല്ലം സിപിഎം വിശ്വാസിളെ ദ്രോഹിച്ചു. ഇപ്പോൾ ശബരിമയില്‍ കൊള്ള നടത്തി. ഇതിന്‍റെ പിന്നിലുള്ള ദല്ലാൾമാര്‍ എല്ലാം സിപിഎംകാരാണ് എന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കൂടാതെ, അഴിമതിയിൽ കോൺഗ്രസിൻ്റെ റക്കോർഡ് സിപിഎം തകർത്തു. സിപിഎമ്മിന് കൊള്ളയടി പ്രധാന കാര്യപരിപാടിയാണ്. എന്തുകൊണ്ട് അമ്പലങ്ങളിൽ മാത്രം കൊളള നടക്കുന്നു? എന്തുകൊണ്ട് ഈ വിവേചനം? മറ്റ് മതസ്ഥാപനങ്ങളിൽ എന്തുകൊണ്ട് ഇത് നടക്കുന്നില്ല? ഈ വിവേചനം ബിജെപി അനുവദിക്കില്ല. ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡൻ്റും രാജിവയ്ക്കണം. കേന്ദ്ര ഏജൻസി വിഷയം അന്വേഷിക്കണം. ദേവസ്വം വിജിലൻസിൻ്റെ കഴിഞ്ഞ 30 വർഷത്തെ റിപോർട്ടുകൾ പുറത്തുവിടണം. ദേവസ്വത്തിൽ മാത്രമല്ല സഹകരണവകുപ്പിലും അഴിമതിയുണ്ട്. സംസ്ഥാനം സിബിഐ അന്വേഷണത്തിന് തയ്യാറായില്ലെങ്കിൽ ബിജെപി കേന്ദ്രസർക്കാരിന്നെ സമീപിക്കും എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam