Gold Price Today : സ്വർണവില താഴേക്ക്; തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഇടിഞ്ഞു

Published : Jan 04, 2022, 10:31 AM IST
Gold Price Today : സ്വർണവില താഴേക്ക്; തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഇടിഞ്ഞു

Synopsis

കേരളത്തിൽ പല സ്വർണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വർണം വിൽക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾ ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ വില ചോദിച്ച് മനസിലാക്കണം

തിരുവനന്തപുരം: ഇന്നത്തെ സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നത്തെ സ്വർണവില ഗ്രാമിന് 4490 രൂപയായി കുറഞ്ഞു. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4525 രൂപയായിരുന്നു വില. ഒരു പവൻ സ്വർണ വില 36200 രൂപയായിരുന്നത് ഇതോടെ 35920 രൂപയായി. 280 രൂപയാണ് ഒരു പവൻ സ്വർണ വിലയിൽ കുറവുണ്ടായത്. ജനുവരി ഒന്നിന് വില കൂടിയതിൽ പിന്നെ സ്വർണ വിലയിൽ രണ്ടാം തീയതിയും ഇതേ വിലയിലായിരുന്നു വിപണനം. ഇന്നലെയും ഇന്നും വില കുത്തനെ കുറയുകയായിരുന്നു.

സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ വർഷം വില ഉയരുമോ കുറയുമോ എന്നതിനെക്കാൾ മാർക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്ക്ക് മാനേജ്മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയർച്ച താഴ്ച്ചകൾ നഷ്ടം വരുത്താത്ത  രീതിയിൽ ഉപയോഗിക്കുകയും ചെയ്യുകയാണ്  പ്രധാനം. സ്വർണ്ണ വ്യാപാര മേഖലയിൽ ബിഐഎസ് ഹോൾമാർക്ക് മുദ്ര  നിർബന്ധമാക്കൽ , സ്പോട്ട് എക്ചേഞ്ച് (Spot Exchange) തുടങ്ങിയ  മാറ്റങ്ങൾ കൂടുതൽ സുതാര്യമാക്കുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പറയുന്നു. കൃത്യമായ അക്കൗണ്ടിംഗ് സമ്പ്രദായത്തിലേക്ക് വന്ന് സാങ്കേതിക വിദ്യയുടെയും  ടെക്നോളജിയുടെയും സാധ്യതകൾ പരിപൂർണ്ണമായും ഉപയോഗിച്ച് മുന്നോട്ട് നീങ്ങുന്നതിനാണ് പ്രാധാന്യം.

മുകളിൽ പറഞ്ഞിരിക്കുന്ന സ്വർണവിലയിൽ (Gold price) ജിഎസ്ടി, പണിക്കൂലി തുടങ്ങിയ ഘടകങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ പല സ്വർണാഭരണ ശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വർണം വിൽക്കുന്നത് എന്നതിനാൽ ഉപഭോക്താക്കൾ ജ്വല്ലറികളിലെത്തുമ്പോൾ ഇന്നത്തെ സ്വർണ വില (Gold price today) ചോദിച്ച് മനസിലാക്കണം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വർണവിലയിൽ (Gold price) വർധനവും ഇടിവുമുണ്ടായി.

ആഭരണം വാങ്ങാൻ പോകുന്നവർ ഹാൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ഹാൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബസുകൾ ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുളള തർക്കം ആക്രമണത്തിലെത്തി, കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ
ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, സംഭവം പാലക്കാട്; അന്വേഷണം ആരംഭിച്ച് പൊലീസ്