
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മിക്സിയുടെ മോട്ടോറിന്റെ കോറിനുള്ളിൽ ഉരുക്കിയൊഴിച്ച നിലയിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. ദുബായിൽ നിന്ന് വരുകയായിരുന്ന കോഴിക്കോട് സ്വദേശിയെയാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ കയ്യിൽനിന്ന് 25 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നാണ് ഇയാൾ സ്വർണം കടത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam