സ്വർണ്ണക്കടത്ത് കേസ്; റബിൻസിന്‍റെ കൊഫെ പോസ കരുതൽ തടങ്കൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹ‍ർജി ഹൈക്കോടതി തള്ളി

By Web TeamFirst Published Nov 9, 2021, 1:04 PM IST
Highlights

റബിൻസിന്‍റെ ഭാര്യ ഫൗസിയ റബിൻസ് നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് തള്ളിയത്.

കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ (Gold smuggling case) മുഖ്യ പ്രതികളിലൊരാളായ റബിൻസിന്റ (rabbin) കൊഫെ പോസ കരുതൽ തടങ്കൽ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹ‍ർജി ഹൈക്കോടതി തള്ളി. റബിൻസിന്‍റെ ഭാര്യ ഫൗസിയ റബിൻസ് നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് തള്ളിയത്.

ദുബായ് കേന്ദ്രീകരിച്ച് കേരളത്തിലേക്ക് തുടർച്ചയായി സ്വർണ്ണം കടത്താൻ ഗൂഡാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്  റബിൻസിനെതിരെ കൊഫെപോസ ചുമത്തിയത്. ഒരു വർഷമായി കരുതൽ തടങ്കലിലാണ് റബിൻസ്. ഇന്‍റർപോളിന്‍റെ സഹായത്തോടെയാണ് ദുബായിലായിരുന്ന റബിൻസിനെ നാട്ടിലെത്തിച്ചായിരുന്നു എൻഐഎ അറസ്റ്റ് ചെയ്തത്.പിന്നീട് കസ്റ്റംസും അറസ്റ്റ് ചെയ്ത് കൊഫെപോസ ചുമത്താൻ നടപടി സ്വീകരിക്കുകയുമായിരുന്നു.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ കെടി റമീസ്, ജലാൽ എന്നിവരുമായി ചേർന്നായിരുന്നു ദുബായ് കേന്ദ്രീകരിച്ച് റബിൻസ് കള്ളക്കടത്തും ഹവാല ഇടപാടുകളും ആസൂത്രണം ചെയ്തതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. സ്വർണ്ണക്കടത്തിലെ എൻഐഎ കേസിൽ പത്താം പ്രതിയായ റബിൻസിന് ഹൈക്കോടതി നേരത്തെ ഉപാധികളോടെ ജാമ്യം നൽകിയിരുന്നു.

Also Read: Swapna Suresh | ആരാണ് സ്വപ്നയുടെ 'ബോസ്'? നിർണായക വെളിപ്പെടുത്തൽ കാത്ത് രാഷ്ട്രീയ കേരളം

click me!