സ്വർണക്കടത്ത് കേസ് വീണ്ടും സജീവമാക്കാൻ പ്രതിപക്ഷം, ഇന്ന് നിയമസഭയിൽ അടിയന്തര പ്രമേയമായി ഉന്നയിക്കും

By Web TeamFirst Published Jul 28, 2021, 9:07 AM IST
Highlights

കേസ് അന്വേഷണം എങ്ങുമെത്തിയില്ലെന്നും സിപിഎം ബിജെപി ഒത്തുകളിയാണെന്നും പ്രതിപക്ഷം ആരോപണം ഉന്നയിക്കും

തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് ഇന്ന് വീണ്ടും നിയമസഭയിൽ. പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി കേസ് ഉന്നയിക്കും. കേസ് അന്വേഷണം എങ്ങുമെത്തിയില്ലെന്നും, സിപിഎം ബിജെപി ഒത്തുകളിയാണെന്നും പ്രതിപക്ഷം ആരോപണം ഉന്നയിക്കും. കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് അടക്കമുള്ള കാര്യങ്ങളും ഉന്നയിക്കും. 

സർക്കാരിന്റെ മറുപടിയും ഏറെ പ്രധാനപ്പെട്ടതാണ്. കേന്ദ്ര ഏജൻസികൾക്കും കോൺഗ്രസിനും ഒരേ നിലപാട് എന്ന് മുഖ്യമന്ത്രി നേരത്തെ വിമർശനമുന്നയിച്ചിരുന്നു. ഇഡിയും എൻഐഎയും കേസിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കസ്റ്റംസ് കുറ്റപ്പത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രതികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!