സ്വർണക്കടത്ത് കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 11 ലേക്ക് മാറ്റി

By Web TeamFirst Published Jan 6, 2021, 12:48 PM IST
Highlights

അറസ്റ്റിലായി നിശ്ചിത ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്ന് കാണിച്ച് ശിവശങ്കർ സമർപ്പിച്ച ഹർജിയിലാണ് നടപടി.

കൊച്ചി: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചെന്ന എൻഫോഴ്സ്മെന്റ് കേസിൽ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 11 ലേക്ക് മാറ്റി. അറസ്റ്റിലായി നിശ്ചിത ദിവസം കഴിഞ്ഞാൽ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് കാണിച്ച് ശിവശങ്കർ സമര്‍പ്പിച്ച ഹര്‍ജിയിൽ എറണാകുളം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയുടേതാണ് നടപടി.

നേരത്തെ, സ്വര്‍ണ്ണക്കടത്ത് കേസിൽ ശിവശങ്കറിന്‍റെ ജാമ്യഹർജി ഹൈക്കോടതി വിധിപറയാനായി മാറ്റിയിരിക്കുകയാണ്. ഇതിനിടയിലാണ് സ്വാഭാവിക ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്ന് കാണിച്ച് ശിവശങ്കര്‍ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. ഇതിനിടെ, സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ ശിവശങ്കറിന്‍റെ ജാമ്യപേക്ഷ നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതി തള്ളിയിരുന്നു.

click me!