സ്വർണക്കടത്തിൽ ഇന്നും സംസ്ഥാനവ്യാപക പ്രതിഷേധം, പലയിടത്തും തെരുവ് യുദ്ധക്കളം

By Web TeamFirst Published Jul 11, 2020, 12:25 PM IST
Highlights

മുഖ്യമന്ത്രി വെള്ളിയാഴ്ച വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ഒരു വശത്ത് കൊവിഡ് രോഗവ്യാപനം തടയാൻ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ സമരങ്ങൾ അനുവദിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് തിരുവനന്തപുരത്ത് അടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വ്യാപകമായ പ്രതിപക്ഷസമരം. കൊല്ലത്ത് കളക്ട്രേറ്റിലേക്ക് നടന്ന കെഎസ്‍യു മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും നേരിയ സംഘർഷമുണ്ടായി. ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം ചെയ്ത സമരത്തിൽ പിവിസി പൈപ്പ് കൊണ്ട് ചതുരം ഉണ്ടാക്കി അതിനുള്ളിൽ നിന്നായിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചത്. 

ഇന്നലെ നടന്ന കോഴിക്കോട്ട് പ്രതിഷേധത്തിനിടെ യുവമോർച്ച പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി. ബിജെപി നേതാവ് പി കെ കൃഷ്ണദാസാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട് യുവമോർച്ച മാർച്ച് അടൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. ഇവിടെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. താലൂക്ക് ഓഫീസിന് മുന്നിൽ വച്ചിരുന്ന ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ച് വിരട്ടിയോടിച്ചു. 

മുഖ്യമന്ത്രി വെള്ളിയാഴ്ച വൈകിട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ഒരു വശത്ത് കൊവിഡ് രോഗവ്യാപനം തടയാൻ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ സമരങ്ങൾ അനുവദിക്കാനാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും സമരങ്ങൾ തുടരുകയാണ്. തത്സമയസംപ്രേഷണം:

click me!