'ചില നേതാക്കളുടെ പേര് പറയാൻ സമ്മര്‍ദം'; സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്‍റെ മൊഴിയെടുക്കും

By Web TeamFirst Published Jul 10, 2021, 8:55 AM IST
Highlights

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സരിത്തിനെ ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കും. ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേര് പറയാൻ ജയിൽ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന പരാതിയിൽ മൊഴി നൽകാനാണ് സരിത് ഹാജരാകുന്നത്. 

കൊച്ചി: ജയിലിൽ ഭീഷണി ഉണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ പരാതിയിൽ ഇന്ന് മൊഴിയെടുക്കും. പ്രത്യേക സിറ്റിംഗിലൂടെയാവും എൻഐഎ കോടതി മൊഴിയെടുക്കുക. സ്വർണക്കടത്തുമായി ബന്ധപ്പെടുത്തി ബിജെപി, കോൺ​ഗ്രസ് നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദമുണ്ടെന്നാണ് സരിത്തിൻ്റെ ആരോപണം

സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സരിത്തിനെ ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കും. ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേര് പറയാൻ ജയിൽ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന പരാതിയിൽ മൊഴി നൽകാൻ ആണ് സരിത് ഹാജരാകുന്നത്. രാവിലെ 11മണിക്ക് കൊച്ചി എൻഐഎ കോടതി പ്രത്യേക സിറ്റിംഗ് നടത്തി സരിതിന്റെ മൊഴി രേഖപ്പെടുത്തും. ജയിലിൽ സരിതിനെ കാണാൻ എത്തിയ അമ്മയോടും സഹോദരിയോടും ആണ് തനിക്ക് ജയിലിൽ അധികൃതരിൽ നിന്ന് ഭീഷണി ഉള്ള കാര്യം അറിയിച്ചത്. സമാന പരാതിയുമായി സരിതിന്റെ അമ്മ കസ്റ്റംസിനെയും സമീപ്പിച്ചിട്ടുണ്ട്.

click me!