സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

By Web TeamFirst Published Oct 22, 2020, 7:18 AM IST
Highlights

കസ്റ്റംസ്, എൻഫോഴ്‌സ്മെൻ്റ് കേസുകളിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ നാളെ വിധി പറയാൻ മാറ്റി വെച്ചിരിക്കുകയാണ്.

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റംസ്, എൻഫോഴ്‌സ്മെൻ്റ് കേസുകളിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ നാളെ വിധി പറയാൻ മാറ്റി വെച്ചിരിക്കുകയാണ്.

മുൻകൂർ ജാമ്യത്തെ എതിർത്ത് എൻഫോഴ്സ്മെൻ്റ് ഇന്നലെ എതിർ സത്യവാങ്ങ്മൂലം നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ വേണ്ടി വന്നേക്കാമെന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു. സ്വപ്നയുടെ സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാതിരിക്കാൻ സാധ്യതയില്ലെന്ന് ഇഡിയുടെ സത്യവാങ്മൂലത്തിലുണ്ട്.

click me!