ഗൂഗിൾ ക്ലൗഡിൽ വൻ സാങ്കേതിക തടസ്സം: യുകെയിൽ ബാങ്കിംഗ്, ഡെലിവറി സേനങ്ങൾ സ്തംഭിച്ചു; ബാധിച്ചത് പ്രമുഖ സ്ഥാപനങ്ങളെ

Published : Oct 20, 2026, 07:11 PM IST
google cloud outage disrupts banking and delivery services across the uk

Synopsis

ഗൂഗിൾ ക്ലൗഡിന്‍റെ ലണ്ടൻ മേഖലയിലുള്ള ഡാറ്റാ സെന്‍ററിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ബ്രിട്ടനിലെ ബാങ്കിംഗ്, കൊറിയർ, ആരോഗ്യ മേഖലകളിലെ പ്രമുഖ സേവനങ്ങൾ മണിക്കൂറുകളോളം സ്തംഭിച്ചു

ലണ്ടൻ: ഗൂഗിൾ ക്ലൗഡിന്‍റെ ലണ്ടൻ മേഖലയിലുള്ള ഡാറ്റാ സെന്‍ററിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് ബ്രിട്ടനിലെ ബാങ്കിംഗ്, കൊറിയർ, ആരോഗ്യ മേഖലകളിലെ പ്രമുഖ സേവനങ്ങൾ മണിക്കൂറുകളോളം സ്തംഭിച്ചു. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗൂഗിളിന്‍റെ യൂറോപ്പ് വെസ്റ്റ് 2 എന്ന ഡാറ്റാ സെന്‍ററിലാണ് വൈദ്യുതി തടസ്സവും തുടർന്നുണ്ടായ സാങ്കേതിക പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്തത്.

യുകെയിലും അയർലൻഡിലുമുള്ള പ്രമുഖ കമ്പനികൾക്കും സർക്കാർ സംവിധനങ്ങൾക്കും വിശ്വസനീയമായ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ നൽകുന്നത് ഈ പ്രധാന ഡാറ്റാ സെന്‍ററാണ്. ബ്രിട്ടനിലെ പ്രമുഖ ഡിജിറ്റൽ ഫിൻടെക് ബാങ്കായ റെവൊലൂട്ട് ആപ്പിന്‍റെയും കാർഡ് പേയ്‌മെന്റുകളുടെയും പ്രവർത്തനം പൂർണ്ണമായി നിലച്ചു. യുകെയിലെ കോടിക്കണക്കിന് ഉപയോക്താക്കളെ ഇത് നേരിട്ട് ബാധിച്ചു.

എച്ച്.എസ്.ബി.സി, ലോയ്ഡ്സ്, ഹാലിഫാക്സ് തുടങ്ങിയ വൻകിട ബാങ്കുകളുടെ ഓൺ ലൈൻ സേവനങ്ങളിലും ആപ്പുകളിലും തടസ്സങ്ങൾ അനുഭവപ്പെട്ടതായി പരാതി ഉയർന്നു. റോയൽ മെയിൽ, പാർസൽ ഡെലിവറി നെറ്റ്‌വർക്കായ ഡി.പി.ഡി എന്നിവയുടെ പാർസൽ ട്രാക്കിംഗ്, ഓൺലൈൻ ബുക്കിംഗ് സേവനങ്ങളും തടസ്സപ്പെട്ടു. യുകെയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് പോർട്ടലായ റൈറ്റ്മൂവ്, ആസ്ഡ റീട്ടെയിൽ നെറ്റ്വർക്ക് തുടങ്ങിയവയേയും തടസ്സം സാരമായി ബാധിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാന്തപുരത്തെ കണ്ട് മന്ത്രി ഷംസുദ്ദീൻ, പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയെന്ന് എപി വിഭാഗം; പ്രതിഷേധ മാർച്ച് പിൻവലിച്ച് മുസ്ലീം ജമാഅത്ത്
മോശം കുടുംബ സാഹചര്യങ്ങളിൽ ജീവിക്കുന്ന കുഞ്ഞുങ്ങളുടെ പട്ടിക തയാറാക്കാൻ ശിശുക്ഷേമ വകുപ്പ്