
തൃശ്ശൂര്‍: നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ എരുമപ്പെട്ടി പോലീസ് കാപ്പ ചുമത്തി നാടുകടത്തി. എരുമപ്പെട്ടി ബിഎസ്എൻൽ റോഡ് സ്വദേശി അമീറിനെയാണ് നാട് കടത്തിയത്.
എരുമപ്പെട്ടി,കുന്ദംകുളം എന്നീ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ അഞ്ചിലധികം കേസുകളിൽ പ്രതിയാണ് ഇയാൾ. സമീപ കാലത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ആക്രമണം നടത്തിയ കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ഇതോടെയാണ് റേഞ്ച് ഡിഐജി ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. കാപ്പ ചുമത്തിയതോടെ അടുത്ത ഒരു വർഷത്തേക്കാണ് തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് ഇയാൾക്ക് വിലക്കുണ്ടാവും. അമീര്‍ അടക്കം മൂന്ന് കുപ്രസിദ്ധ ഗുണ്ടകളെയാണ് സമീപകാലത്ത് എരുമപ്പെട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാപ്പ ചുമത്തി നാടു കടത്തിയത്.
പാലക്കാട് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട്: കുളപ്പുള്ളി ഐപിടിക്ക് സമീപം ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചാണ് അപകടം. വൈകീട്ട് 6.30ന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിൽ ആയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
കോളേജ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയിൽ
പാലക്കാട്: യുവക്ഷേത്ര കോളേജ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി കൽക്കണ്ടി സ്വദേശിയെയാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അട്ടപ്പാടി കക്കുപ്പടിയിലെ ഹോമിയോ ഡോക്ടർ രാജീവിന്റെ മകനാണ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ ആദിത്യൻ. ഉച്ചയ്ക്ക് ക്ലാസിൽ നിന്ന് പനിയാണെന്ന് പറഞ്ഞു റൂമിലേക്ക് പോയെന്ന് കോളേജ് അധികൃതരുടെ വിശദീകരണം. ഉച്ചയ്ക്ക് 2 മണിയ്ക്കും 3 മണിക്കും ഇടയിലാണ് സംഭവം..മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെത്തി. സംഭവത്തിന് ആരും ഉത്തരവാദി അല്ലെന്നു കുറിപ്പിൽ ഉണ്ടെന്നാണ് വിവരം. കോങ്ങാട് പോലിസ് ഹോസ്റ്റലിൽ പരിശോധന നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam