റദ്ദാക്കിയ 465 മെഗാവാട്ടിന്‍റെ ദീർഘകാല വൈദ്യുതികരാർ പുനസ്ഥാപിക്കണം,റഗുലേറ്ററി കമ്മീഷന് സർക്കാർ കത്ത് നൽകി

Published : Oct 11, 2023, 03:04 PM IST
റദ്ദാക്കിയ 465 മെഗാവാട്ടിന്‍റെ  ദീർഘകാല വൈദ്യുതികരാർ പുനസ്ഥാപിക്കണം,റഗുലേറ്ററി കമ്മീഷന്  സർക്കാർ കത്ത് നൽകി

Synopsis

കരാറിന്‍റെ  നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന കമ്മീഷന്‍റെ  കണ്ടെത്തലിൽ സർക്കാർ ഇടപെടില്ല. പൊതുജനതാല്പര്യാർത്ഥമാണ് പുനസ്ഥാപിക്കാനുള്ള നിർദ്ദേശമെന്നാണ് കത്തിൽ പറയുന്നത്. 

തിരുവനന്തപുരം: റദ്ദാക്കിയ 465 മെഗാവാട്ടിൻറെ ദീർഘകാല വൈദ്യുതി കരാർ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റഗുലേറ്ററി കമ്മീഷന്  സർക്കാർ കത്ത് നൽകി. വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് പ്രകാരമാണ് നടപടി. കരാറിൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന കമ്മീഷൻറെ കണ്ടെത്തലിൽ സർക്കാർ ഇടപെടില്ല. പൊതുജനതാല്പര്യാർത്ഥമാണ് പുനസ്ഥാപിക്കാനുള്ള നിർദ്ദേശമെന്നാണ് കത്തിൽ പറയുന്നത്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗമായിരുന്നു യുഡിഎഫ് കാലത്തെ കരാർ പുനസ്ഥാപിക്കാൻ തീരുമാനമെടുത്തത്. 25 വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്ന കരാർ ഇക്കഴിഞ്ഞ മെയിലായിരുന്നു റദ്ദാക്കിയത്.

ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിന്‍റെ നഷ്ടം കെഎസ്ഇബിയിലേക്കെത്തും, ജനങ്ങൾ സഹിക്കേണ്ടി വരുമെന്ന് മന്ത്രി

യു.ഡി.എഫ് കാലത്തെ വൈദ്യുത കരാര്‍ റദ്ദാക്കിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ അറിവോടെയുള്ള അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ്. വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തിയായിരുന്നു തീരുമാനം.ഇടത് സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഡാലോചനയും അഴിമതിയുമാണ് കരാർ റദ്ദാക്കാൻ കാരണമെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. കരാ‌ർ റദ്ദാക്കിയശേഷം വൈദ്യുതി വാങ്ങാൻ നടത്തിയ ഇടപാടുകൾ ദുരൂഹമാണ്. ഇപ്പോൾ കരാർ പുനസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും കെ.എസ്.ഇ.ബിക്കുണ്ടായ ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും സതീശൻ പ്രസ്താവനയിൽ വ്യക്തമാക്കി.

വൈദ്യുതി ബില്‍ കുടിശ്ശിക പലിശയിളവോടെ തീര്‍ക്കാം; വന്‍ ഓഫര്‍, പരിമിത കാലത്തേക്ക് മാത്രമെന്ന് മന്ത്രി

PREV
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K