പൗരത്വ പ്രക്ഷേഭത്തിനെതിരെ വിവാദ പരാമര്‍ശം: ഡെ.തഹസില്‍ദാരോട് വിശദീകരണം തേടി കളക്ടര്‍

Published : Jan 04, 2020, 07:37 PM IST
പൗരത്വ പ്രക്ഷേഭത്തിനെതിരെ വിവാദ പരാമര്‍ശം: ഡെ.തഹസില്‍ദാരോട് വിശദീകരണം തേടി കളക്ടര്‍

Synopsis

സർവേ വിഭാഗത്തിലെ ഡെപ്യൂട്ടി തഹസിൽദാർ പി.വി.സത്യപ്രകാശിനോടാണ് ജില്ലാ കളക്ടര്‍ സാംബശിവ റാവു വിശദീകരണം തേടിയത്.

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരെ കോഴിക്കോട്ട് വിവിധ രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും ചേര്‍ന്ന് സംഘടിപ്പിച്ച റാലിക്കെതിരെ ഫെയ്സ് ബുക്കില്‍ വിമർശനം ഉന്നയിച്ച ഡെപ്യൂട്ടി തഹസിൽദാരോട് കോഴിക്കോട് ജില്ലാ കളക്ടര്‍ വിശദീകരണം തേടി. 

സർവേ വിഭാഗത്തിലെ ഡെപ്യൂട്ടി തഹസിൽദാർ പി.വി.സത്യപ്രകാശിനോടാണ് ജില്ലാ കളക്ടര്‍ സാംബശിവ റാവു വിശദീകരണം തേടിയത്. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ഇന്നലെ നഗരത്തില്‍ മേയറും എംപിയും അടക്കമുളള ജനപ്രതിനിധികള്‍ പങ്കെടുത്ത റാലി സംബന്ധിച്ച്  സിറ്റി ട്രാഫിക് പൊലീസ് ഫെയ്സ്ബുക്കില്‍ നല്‍കിയ അറിയിപ്പിനു ചുവടെയായിരുന്നു സത്യപ്രകാശിന്‍റെ വിമര്‍ശനം. റാലി നടത്തുന്നത് പാകിസ്ഥാന്‍ അനുകൂലികളെന്നായിരുന്നു പരാമർശം. ഇത് വിവാദമായതിനെത്തുടര്‍ന്ന് സത്യപ്രകാശ് പരമാര്‍ശം പിന്‍വലിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കർഷകസംഘം ഭരണവിലാസം സംഘടനയായി, കർഷകരെ തഴഞ്ഞവരെ ജനങ്ങളും കൈവിട്ടു'; കർഷകസംഘം സമ്മേളനത്തിൽ പിണറായി സർക്കാരിന് വിമർശനം
പരീക്ഷാ ഫലങ്ങളിൽ അപാകത, 1,4 സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഫലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു; കെ-റീപ്പ് സോഫ്റ്റ്‌വെയറും ഒഴിവാക്കും