
തിരുവനന്തപുരം: സീ പ്ലെയിൻ പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ മന്ത്രി മുഹമ്മദ് റിയാസും രമേശ് ചെന്നിത്തലയും തമ്മില്‍ വാക്പോര്.ആർക്കും പരാതി ഇല്ലാതെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.കേരളത്തിൽ നിരവധിയായ ഡാമുകൾ ഉണ്ട് അത് പ്രയോജനപ്പെടുത്തും.കേരളത്തിന്‍റെ ബീച്ചുകൾ വാട്ടർ സ്പോർട്സിനുള്ള സ്ഥലങ്ങലാക്കും.ചില ഗ്രുപ്പ് ഇതിൽ അനാവശ്യ വിവാദം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സീ പ്ലെയിൻ പദ്ധതി ഉമ്മൻചാണ്ടി സര്‍ക്കാരാണ് കൊണ്ടുവന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വകാര്യ സർവകലാശാലയെ എതിർത്തതുപോലെയാണ് സിപ്ലയിനെയും ഇടതുപക്ഷം എതിർത്തത്. ഇപ്പോഴെങ്കിലും അത് തീരുമാനിച്ചത് സ്വാഗതാർഹം എന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
രമേശ് ചെന്നിത്തലക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ് തരിച്ചടിച്ചു.പദ്ധതി അന്ന് നടപ്പാക്കാൻ ശ്രമിച്ചപ്പോൾ ഹോംവർക്ക് ഉണ്ടായിരുന്നില്ല.ആ പോരായ്മയാണ് അന്ന് ചൂണ്ടിക്കാണിച്ചത്
പോരായ്മകൾ പരിഹരിച്ചാണ് ഇപ്പോൾ പദ്ധതി നടപ്പാക്കുന്നത്.സീപ്ലെയിൻ കടലിൽ മാത്രമേ ഇറങ്ങാൻ കഴിയുമെന്ന് എവിടെയും എഴുതിവച്ചിട്ടില്ല.നാടിന് അള്ള് വെക്കുന്ന പണി എടുക്കരുതെന്നും പ്രതിപക്ഷത്തോട് റിയാസ് ആവശ്യപ്പെട്ടു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam