
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ കണ്‍സള്‍ട്ടന്‍സി കമ്പനിക്കെതിരെ സംസ്ഥാന സർക്കാർ. ക്രിമിനൽ കേസ് അന്വേഷണം തടസപ്പെടുത്താനാണ് കിറ്റ്കോയുടെ ശ്രമം. സിവിൽ, ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കാൻ കിറ്റ്കോയും ആർഡിഎസും ഒത്തുകളിക്കുന്നു. ഭാര പരിശോധന വേണമെന്ന കിറ്റ്കോ വാദം ആർ ഡി എസിനെ സഹായിക്കാനാണെന്നും സർക്കാർ വാദിക്കുന്നു. സുപ്രീംകോടതിയിൽ ഫയൽ ചെയ്ത മറുപടിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
സർക്കാരിന് വേണ്ടി പൊതുമരാമത്ത് സെക്രട്ടറിയാണ് സുപ്രീംകോടതിയിൽ മറുപടി ഫയൽ ചെയ്തത്. ഭാരപരിശോധനയിലൂടെ എല്ലാം പരിഹരിക്കാം എന്ന കിറ്റ്കോ വാദം മറ്റ് താൽപര്യങ്ങൾ വച്ചാണെന്ന് മറുപടിയിൽ പറയുന്നു. ഭാര പരിശോധന നടത്തേണ്ടത് മേൽപ്പാലം കമ്മീഷൻ ചെയ്ത ശേഷമല്ല. മേൽപ്പാലത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഉള്ള ഒരു വഴി മാത്രമാണ് ഭാര പരിശോധനയെന്നും സർക്കാർ പറയുന്നു. ഭാര പരിശോധനയെ അനുകൂലിച്ച് കിറ്റ്കോ നേരത്തെ സത്യവാങ്മൂലം നൽകിയിരുന്നു. പാലാരിവട്ടം മേല്‍പാലം പണിയുന്നതിന്‍റെ കണ്‍സള്‍ട്ടന്‍സി കിറ്റ്കോയ്ക്ക് ആയിരുന്നു.
Read Also: യുജിസി അക്കാദമിക് കലണ്ടർ പുറത്തിറങ്ങി; ഒന്നാം വർഷ ബിരുദ ക്ലാസ്സുകൾ നവംബർ ഒന്നിന് തുടങ്ങും...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam