ദില്ലി: ഒന്നാം വർഷ ബിരുദക്ലാസുകൾ നവംബർ ഒന്ന് മുതൽ തുടങ്ങാൻ യുജിസി സർവകലാശാലകൾക്ക് നിർ‍ദ്ദേശം നൽകി. പുതുക്കിയ അക്കാദമിക് കലണ്ടർ പ്രകാരമാണ് യുജിസിയുടെ നിർദ്ദേശം.

ആഴ്ച്ചയിൽ ആറ് ദിവസം ക്ലാസുകൾ നടത്താനും നിർദ്ദേശമുണ്ട്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നഷ്ടമായ അധ്യയനവർഷങ്ങൾ നികത്താനാണ് ഈ നടപടി.  പ്രവേശന നടപടികൾ പൂർണ്ണമായി നവംബർ 30ന് അകം പൂർത്തിയാക്കണം. ഇതിനു ശേഷം വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ പാടില്ല.  അതേസമയം ക്ലാസുകൾ ഓൺലൈനായോ ഓഫ് ലൈനായോ  നടത്തേണ്ടത്തെ എന്നത് സംബന്ധിച്ച് വ്യക്തത യുജിസി വരുത്തിയിട്ടില്ല.