
തിരുവനന്തപുരം : ഓണക്കാലത്ത് 60 വയസ് മുതലുള്ള ആദിവാസി പട്ടികവര്‍ഗ വിഭാഗത്തിലെ ആളുകൾക്ക് നൽകി വന്ന പണം നിർത്തി പകരം ഓണക്കോടി നൽകുമെന്ന ഉത്തരവ് സർക്കാർ തിരുത്തി. ഓണക്കോടിക്ക് പകരം 1000 രൂപ തന്നെ നൽകാൻ സർക്കാർ തീരുമാനിച്ചു. പണം നൽകുന്ന രീതി മാറ്റിയതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതേ തുടർന്ന് പട്ടിക ജാതി പട്ടിക വർഗ്ഗ വകുപ്പ് ഉത്തരവിൽ ഭേദഗതി വരുത്തി. സംസ്ഥാനത്തെ 60 വയസ് മുതലുള്ള പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് ഓണത്തിന് 1000 രൂപ ധനസഹായം മുൻപുതന്നെ നൽകി വന്നിരുന്നതാണ്. സ്വന്തമായി അക്കൗണ്ട് ഉള്ളവർക്ക് ബാങ്ക് വഴിയും അല്ലാത്തവർക്ക് രേഖകളുടെ അടിസ്ഥാനത്തിൽ എസ്‌ടി പ്രൊമോട്ടർമാർ വഴിയുമാണ് ധനസഹായം നൽകി വന്നിരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam