ഓണവിപണി പിടിക്കാൻ 2000 കർഷകച്ചന്തകൾ, പച്ചക്കറികൾ 30 ശതമാനം വിലക്കുറവിൽ ജനങ്ങളിലെത്തിക്കും: മന്ത്രി ടി സിദ്ദിഖ്

Published : Aug 22, 2026, 05:09 PM IST
Minister T Siddique

Synopsis

ഓണാഘോഷത്തോടനുബന്ധിച്ച് വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കർഷകരെ സഹായിക്കുന്നതിനുമായി കൃഷിവകുപ്പ് 'ഓണസമൃദ്ധി' എന്ന പേരിൽ 2000 കർഷകച്ചന്തകൾ സംസ്ഥാനത്തുടനീളം ആരംഭിച്ചു. ഈ ചന്തകളിലൂടെ കർഷകർക്ക് 10% അധിക വില നൽകി പച്ചക്കറികൾ സംഭരിക്കുകയും പൊതുജനങ്ങൾക്ക് 30% വരെ വിലക്കുറവിൽ വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുകയും ചെയ്യും.

തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്. കർഷകരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായി വളരെ ശക്തവും കാര്യക്ഷമവുമായ വിപണി ഇടപെടലുകളുമായി കൃഷിവകുപ്പ് മുന്നോട്ടുവന്നിരിക്കുകയാണെന്നും, ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 2000 കർഷകച്ചന്തകൾ പ്രവർത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. 'ഓണസമൃദ്ധി' കർഷക ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനവും വിൽപ്പനയും കുടപ്പനക്കുന്ന് കൃഷിഭവനിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷിഭവനുകൾ കേന്ദ്രീകരിച്ച് 1074 ചന്തകളും ഹോർട്ടികോർപ്പിന്റെ 766 ചന്തകളും ബാക്കി വി.എഫ്.പി.സി.കെ ചന്തകളും ഉൾപ്പെടെയാണ് സംസ്ഥാനത്ത് 2000 ഓണച്ചന്തകൾ സജ്ജീകരിച്ചിരിക്കുന്നത്. പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ കുറഞ്ഞത് പത്തു ശതമാനം കൂടുതൽ തുക നൽകി കർഷകരിൽ നിന്ന് പച്ചക്കറികൾ ശേഖരിക്കുമ്പോൾ, ജനങ്ങൾക്ക് മുപ്പത് ശതമാനം വരെ വിലക്കുറവിൽ വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികൾ ഈ ചന്തകളിലൂടെ ലഭ്യമാക്കും. ജൈവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുപത് ശതമാനം വരെ അധിക വില നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഹോർട്ടികോർപ്പ് വഴി കർഷകർക്ക് നൽകാനുണ്ടായിരുന്ന 2 കോടി 73 ലക്ഷത്തോളം രൂപയുടെ കുടിശ്ശിക പൂർണ്ണമായും വിതരണം ചെയ്തുവരികയാണെന്നും വി.എഫ്.പി.സി.കെ നൽകാനുള്ള തുകയും ഈ മാസത്തിനകം കൊടുത്തുതീർക്കുമെന്നും മന്ത്രി അറിയിച്ചു. ജനങ്ങൾക്ക് പൂർണ്ണ ആശ്വാസമേകാൻ സജ്ജമാക്കിയ ഈ കർഷകച്ചന്തകൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ചടങ്ങിൽ കർഷകനായ ലിൻസ് കുമാറിൽ നിന്ന് പച്ചക്കറികൾ സംഭരിച്ച് മുതിർന്ന കർഷകൻ മദനദേവൻ നായർക്ക് കൈമാറി മന്ത്രി ആദ്യവിൽപ്പന നിർവഹിച്ചു. മികച്ച വനിതാ കർഷകയായ ശ്രീജയെ മന്ത്രി ആദരിക്കുകയും ചെയ്തു. ഇതിനുപുറമേ പുഞ്ചക്കരി വികസന സമിതിയുടെ നേതൃത്വത്തിൽ പൂവണി പുഷ്പകൃഷിയുടെ വിപണന ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ചടങ്ങിൽ കിണവൂർ വാർഡ് കൗൺസിലർ ബി. സുഭാഷ് അധ്യക്ഷത വഹിച്ചു. കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ അനിത എസ്, കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ്, ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടറും കൃഷി അഡീഷണൽ ഡയറക്ടറുമായ സിന്ധു എസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ വി, ആത്മ പ്രോജക്ട് ഡയറക്ടർ ഷക്കീല പി, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റെക്കോര്‍ഡ് എന്ന് മന്ത്രി; സർക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം 100 ശതമാനം പൂർത്തിയായതായി അനൂപ് ജേക്കബ്
പുന്നമടക്കായലിലെ ഹീറ്റ്സിൽ ഹിറ്റായി ചുണ്ടന്മാർ; ഫൈനൽ അൽപ്പസമയത്തിനകം, ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയം മേൽപ്പാടത്തിന്