
തിരുവനന്തപുരം: പൈക്ക പദ്ധതി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കായിക വകുപ്പ്. കേന്ദ്ര സർക്കാരിന്‍റെ പഞ്ചായത്ത് യുവക്രീഡ ഓർ ഖേൽ അഭിയാൻ പദ്ധതിക്കായി അനുവദിച്ചതിൽ 11.91 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണം. സ്പോർട്സ് കൗൺസിൽ നോഡൽ ഏജൻസിയായ പദ്ധതിയിൽ കൗൺസിൽ വൈസ് പ്രസിഡന്‍റ് എം ആർ രഞ്ജിത്തായിരുന്നു സംസ്ഥാന കോർഡിനേറ്റർ. കണക്കിൽ വിശദീകരണം നൽകാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട് എട്ട് മാസം കഴിഞ്ഞിട്ടും സ്പോർട്സ് കൗൺസിൽ മറുപടി നൽകിയിരുന്നില്ല. സിപിഎം നേതാവായ എം ആർ രഞ്ജിത് അന്വേഷണം പൂർത്തിയാകുന്നതിനിടെ രാജി നൽകിയാൽ പോലും സ്വീകരിക്കേണ്ടെന്നും കായികമന്ത്രി നിർദേശം നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam