സാമ്പിൾ രേഖപ്പെടുത്തിയ മരുന്നുകൾ നൽകിയത് സംബന്ധിച്ച് ആരോഗ്യവകുപ്പ് വിശദീകരണം നൽകണമെന്നും രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുകയും വിശ്വാസം നിലനിർത്തുകയും വേണമെന്നും ഐഎംഎ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: നാറ്റ്കോയുടെ മരുന്ന് എസ്എംഎ രോ​ഗികൾക്ക് നൽകാനുള്ള തീരുമാനത്തിന് ആരോ​ഗ്യവകുപ്പിന് പിന്തുണ അറിയിച്ച് ഐഎംഎ. വില കുറഞ്ഞ മരുന്ന് രോ​ഗികൾക്ക് ഉപകരിക്കുമെന്നും സുരക്ഷയും ശാസ്ത്രീയ മാനദണ്ഡവും പാലിക്കണമെന്നും ഐഎംഎ പ്രതികരിച്ചു. താങ്ങാവുന്ന വിലയിൽ ഗുണമേന്മയുള്ള മരുന്നും തടസ്സമില്ലാത്ത ചികിത്സയും ഉറപ്പാക്കുക എന്നതാണ് ഏറ്റവും വലിയ നടപടി. വിലകുറഞ്ഞ മരുന്ന് ലഭ്യമാക്കുന്നത് ചികിത്സ കൂടുതൽ പേർക്ക് നൽകാൻ ഉപകരിക്കും. സാമ്പിൾ രേഖപ്പെടുത്തിയ മരുന്നുകൾ നൽകിയത് സംബന്ധിച്ച് ആരോഗ്യവകുപ്പ് വിശദീകരണം നൽകണമെന്നും രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുകയും വിശ്വാസം നിലനിർത്തുകയും വേണമെന്നും ഐഎംഎ അഭിപ്രായപ്പെട്ടു.

YouTube video player